ട്രെയിന്‍ സെല്‍ഫിയെടുക്കൂ സമ്മാനംനേടൂ ;യാത്രക്കൊരുങ്ങി സ്‌കൂള്‍ ട്രെയിന്‍
ചക്കരക്കല്‍: സ്‌കൂള്‍ അടുത്തമാസം തുറക്കാനിരിക്കേ കംപാര്‍ട്ട്‌മെന്റില്‍ കുട്ടികളുമായി വിദ്യാഭ്യാസ യാത്രക്കൊരുങ്ങുകയാണ് മൗവഞ്ചേരി യു.പി സ്‌കൂള്‍. വിദ്യാര്‍ഥികളില്‍ മാനസിക ഉല്ലാസത്തോടെ മെച്ചപ്പെട്ട രീതിയില്‍ വിജ്ഞാനം
പകരാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമം. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ് മുറികളാണ് ട്രെയിനിന്റെ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. ചുമരും വാതിലും ജനലും ട്രെയിനിന്റെ നിറത്തില്‍ മനോഹരമായി പെയിന്റ് ചെയ്തിട്ടുണ്ട്. നീളമുള്ള കെട്ടിടമായതിനാല്‍ അകലെ മാറി നോക്കുമ്പോള്‍ ട്രെയിന്‍ നിര്‍ത്തിയിട്ടതുപോലെയാണ് അനുഭവപ്പെ
ടുക. സ്‌കൂളിന് വിവിധ കലാകായിക മേഖലകളില്‍ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിനകം തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമുള്‍പ്പടെ നിരവധിപേര്‍ സ്‌കൂള്‍ ട്രെയിന്‍ കാണാനെത്തുകയും ഫോട്ടോയും സെല്‍ഫിയുമെടുക്കുകയുമാണെന്ന് അധ്യാപകര്‍ പറയുന്നു. സ്‌കൂളില്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മാനേജര്‍ അഷറഫ് പറഞ്ഞു. ആര്‍ട്ടിസ്റ്റ് വിനോദിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ ട്രെയിനിന്റെ മാതൃകയില്‍ പെയിന്റ് ചെയ്തത്. സ്‌കൂള്‍ ട്രെയിനി നു സമീപത്ത് നിന്ന് ഒറ്റക്കോ രക്ഷിതാക്കളുടെ കൂടെ നിന്നോ സെല്‍ഫിയെടുത്ത് സ്‌കൂളിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്താല്‍ ഇവയില്‍ മികച്ച ഫോട്ടോകള്‍ക്ക് സ്‌കൂള്‍ളധികൃതര്‍ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."