സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കാറില്ലെന്ന് പ്രൊഫ. എം.കെ സാനു
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആദരവ് ലഭിക്കാറില്ലെന്ന് പ്രൊഫ. എം.കെ സാനു. മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പോലും അംഗീകാരമോ ആദരവോ സമൂഹം നല്‍കാറില്ലന്നും അദ്ദേഹം പറഞ്ഞു. ആള്‍ കേരള ഫെഡറേഷന്‍ ഫോര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (എ.കെ.എഫ്.സി.ഐ) സംസ്ഥാന തല പ്രവര്‍ത്തനോദ്ഘാടനവും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനം നടത്തിയ ഉദ്യോഗസ്ഥരെ ആദരിക്കലും നടത്തുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരന്തം കൈകാര്യം ചെയ്തതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്തത്തിന്റെ കാര്യത്തിലും കേരളം ലോകത്തിന് മാതൃകയാണെന്ന് ദുരന്തനിവാരണ ചുമതലയുണ്ടായിരുന്ന എം. ജി രാജമാണിക്യം പറഞ്ഞു. എ.കെ.എഫ്.സി.ഐ സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ ദേവന്‍ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ.എഫ്.സി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശിവശങ്കരപിള്ള സ്വാഗതവും ഡോ. രാജി കമലമ്മ നന്ദിയും പറഞ്ഞു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച എം. ജി രാജമാണിക്യം, ജില്ലാ ഫയര്‍ ഓഫീസര്‍ എ. എസ് ജോജി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോണ്‍, ആലുവ തഹസില്‍ദാര്‍ കെ. ടി സന്ധ്യാദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ എന്‍. ആര്‍ വൃന്ദ ദേവി, പറവൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മധു, അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ കെ. ലാല്‍ജി, കെ.എസ്.ഇ.ബി പറവൂര്‍ ഡിവിഷനെ പ്രതിനിധീകരിച്ച് പ്രീത, ആലുവ ഡിവിഷന്‍ എ.ഇ എം. പി രാജന്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. കെ ജോളി, സെന്‍ട്രല്‍ സി.ഐ എ. അനന്തലാല്‍, മുന്‍ വില്ലേജ് ഓഫിസര്‍ പി. പി ഉദയകുമാര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."