വാഹന പരിശോധനയുടെ പേരില്‍ യാത്രക്കാരെ പീഡിപ്പിക്കുന്നതായി പരാതി
നെയ്യാറ്റിന്‍കര: വാഹന പരിശോധനയുടെ മറവില്‍ ഇരുചക്ര വാഹന യാത്രക്കാരെ പീഡിപ്പിക്കുന്നതായി പരാതി.
നെയ്യാറ്റിന്‍കര ടൗണിലെ തിരക്കേറിയ കവലകളിലും സ്‌കൂളുകളുടെ മുന്നിലും കൊടും വളവുകളിലും ഒളിഞ്ഞും മറഞ്ഞും നിന്നുമാണ് പരിശോധന നടത്തുന്നത്. പലപ്പോഴും സമാന്തരസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ചങ്ങാത്തം നടത്തി വിട്ടയക്കുന്നതും കാണാം. സ്‌കൂള്‍ -ഓഫീസ് സമയങ്ങളില്‍ ഓവര്‍ ലോഡുമായി ചീറിപ്പായുന്ന ലോറികളെയും പരിശോധനയില്‍ നിന്നൊഴിവാക്കുകയാണ്. പലപ്പോഴും ഒരു ഗ്രെയിഡ് എസ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ ഇടം-വലം നോക്കാതെ റോഡ് മര്യാദകള്‍ പാലിക്കാതെയാണ് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതെന്ന് പരാതിയുണ്ട്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. കഴിഞ്ഞദിവസം രാവിലെ പത്ത് മണിയോടുകൂടി നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷനു മുന്നില്‍ വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ദമ്പതികളെ പൊലീസുകാരന്‍ പെട്ടന്ന് കൈകാണിച്ചത് അപകടത്തിനിടയാക്കി.സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകിലിരുന്ന സ്ത്രീ റോഡില്‍ വീണു. ഇത് ഏറെ ഒച്ചപാടിനിടയാക്കി. പലപ്പോഴും മൂന്ന് ചക്ര വാഹനങ്ങളില്‍ വരുന്ന വികലാംഗരെയും പരിശോധനയുടെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."