HOME
DETAILS
MAL
കുട്ടനാട്ടുകാരുടെ എളിയ സംഭാവനയ്ക്ക് വലിയ വില: മന്ത്രി ജി. സുധാകരന്‍
backup
September 16 2018 | 07:09 AM
ആലപ്പുഴ: പ്രളയത്തിന് നടുവിലും കുട്ടനാട്ടില്‍നിന്ന് സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 29,79,831 രൂപ. തോമസ് ചാണ്ടി എം.എല്‍.എയുടെ ഒരു കോടിക്കു പുറമേയാണ് ഈ തുക. കൈനകരി-85,500, ചമ്പക്കുളം-7,88,101, നെടുമുടി-2,82,000, രാമങ്കരി-1,00,000, വെളിയനാട്-3,31,100, കാവാലം- 30,500, പുളിങ്കുന്ന്-20,000, തലവടി-1,00,000, തകഴി-3,00,000, നീലംപേരൂര്‍-1,36,750, വീയപുരം-36,380 എന്ന നിലയിലാണ് പഞ്ചായത്തില്‍നിന്ന് മാത്രം സംഭാവന ലഭിച്ചത്. പ്രളയക്കെടുതിയിലായ കുട്ടനാട്ടുകാരുടെ എളിയ സംഭാവനയ്ക്ക് വലിയ വിലയാണുള്ളതെന്ന് ധനസമാഹരണയജ്ഞ വേദിയില്‍ പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."