HOME
DETAILS

വാനാക്രൈയുടെ വീര്യം കുറഞ്ഞു; ഹാക്കര്‍മാരെ കുറിച്ച് സൂചനയില്ല

  
backup
May 16 2017 | 00:05 AM

%e0%b4%b5%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e



സാന്‍ഫ്രാന്‍സിസ്‌കോ: സൈബര്‍ ലോകത്തെ മൂന്നു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ വീര്യം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ വാരാന്ത്യ അവധിക്ക് ശേഷം സ്ഥാപനങ്ങള്‍ തുറന്നെങ്കിലും കടുത്ത ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. എന്നാല്‍ കുറ്റവാളികള്‍ ആരെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പ്രാരംഭ ദശയിലാണെന്നും യൂറോപോള്‍ പറഞ്ഞു. ഏഷ്യയിലും യൂറോപ്പിലും ചിലയിടങ്ങളില്‍ വാനാക്രൈയുടെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
പല സ്ഥാപനങ്ങളിലും ജീവനക്കാരോട് ജാഗരൂകരായിരിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സംശയകരമായ ഇ-മെയിലുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. എല്ലാവര്‍ക്കും കരുതിയിരിക്കാനുള്ള മുന്നറിയിപ്പാണ് ആക്രമണം നല്‍കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇന്നലെ 24 ലക്ഷത്തിലധികം രൂപയാണ് വാനാക്രൈയുടെ ആക്രമണത്തെ തുടര്‍ന്ന് കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ മോചനദ്രവ്യമായി നല്‍കിയത്. ആക്രമണത്തെ ചെറുക്കാന്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ പുതിയ വഴികള്‍ തേടികൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍ ആക്രമണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് യൂറോപോള്‍ വക്താവ് പറഞ്ഞു. അമേരിക്കയിലെ ഓഹരി വിപണിയില്‍ ആക്രമണം ചലനമുണ്ടാക്കിയില്ല. സിസ്‌കോ, ഫയര്‍ഐ, സിമാന്‍ടെക്, എന്നിവയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. നാസ്ഡാക് ഓഹരി വിപണിക്ക് പുത്തനുണര്‍വാണ് വാനാക്രൈ നല്‍കിയതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടന് ഇപ്പോഴും ആശങ്കയുണ്ടെന്ന് ആരോഗ്യ മന്ത്രി ജെറമി ഹണ്ട് വ്യക്തമാക്കി. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം രണ്ടാമതൊരു ആക്രമണത്തിന് സാധ്യതയില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും രാജ്യത്തിന്റെ ആശങ്ക ഇല്ലാതാക്കുന്നില്ലെന്ന് ഹണ്ട് പറഞ്ഞു. ആക്രമണത്തില്‍ താറുമാറായ ആരോഗ്യ മേഖല ഇപ്പോഴും പഴയ രീതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ബ്രിട്ടനിലെ 47 ട്രസ്റ്റുകളില്‍ ഏഴെണ്ണം മാത്രമാണ് പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത്.
പ്രമുഖ കാര്‍നിര്‍മാതാക്കളായ റെനോ ഡൂയിയിലുള്ള തങ്ങളുടെ വില്‍പനകേന്ദ്രം അടച്ചു പൂട്ടുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ സൈബര്‍ ആക്രമണത്തിന്റെ തോത് കുറഞ്ഞെന്ന് സര്‍ക്കാര്‍ വക്താവ് സൂചിപ്പിച്ചു. മൂന്നു ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് ഇന്നലെ ആക്രമണമുണ്ടായത്. ദക്ഷിണകൊറിയയില്‍ സിനിമാ സ്ഥാപനങ്ങളെയാണ് ബാധിച്ചത്. ഇന്തോനേഷ്യയില്‍ രണ്ടു ആശുപ്രതികളിലും ജപ്പാനില്‍ കാര്‍ നിര്‍മാതാക്കളായ നിസാനിന്റെയും ഹിറ്റാച്ചിയുടെയും ഷോറൂമുകളില്‍ ചെറിയ തോതിലുള്ള ആക്രമണങ്ങളുണ്ടായി. ചൈനയിലും ഇത് ചെറിയ തോതിലൊതുങ്ങി. എന്നാല്‍ ലോകത്തെമ്പാടുമുള്ള ബാങ്കിങ് മേഖല ഇന്നലെ സുഗമമായി പ്രവര്‍ത്തിച്ചു. ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് യൂറോപോളും അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago