കഴക്കൂട്ടത്തെ വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എം.എ. വാഹിദ്
കഠിനംകുളം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കഴക്കൂട്ടം മണ്ഡലത്തില്‍ തുടങ്ങി
വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ എല്‍. ഡി. എഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി കഴക്കൂട്ടം മുന്‍ എം.എല്‍.എ എം.എ.വാഹിദ്.
യു. ഡി .എഫ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടന്നു വന്ന വികസന പ്രവര്‍ത്തങ്ങളെയും നിര്‍മാണ പ്രവര്‍ത്തികളെയും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.ആനയറയിലെ കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്,
പാങ്ങപ്പാറ ആശുപത്രിയോട് ചേര്‍ന്ന് പുതുതായി നിര്മ്മി്ച്ച് പ്രവര്‍ത്തനം ആരംഭിച്ച ബഹുനില മന്ദിരത്തിന് കെട്ടിട നമ്പര്‍ നല്‍കാത്തത്, കഴക്കൂട്ടത്തെ അത്യാധുനിക മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയത്, കഴക്കൂട്ടം ദേവസ്വം കോളേജ് വേണ്ട എന്ന സര്‍ക്കാര്‍ സമീപനം, ട്രിഡാ ബസ്സ്
സ്റ്റേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് തുടങ്ങിയ നടപടികള്‍ പുനപരിശോധിക്കണമെന്നും പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."