വ്യാജവീഡിയോ: കുമ്മനത്തിനെതിരെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി
കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖനെതിരെ പരാതി. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് ആണ് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയത്.
വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരിലെ ആര്‍.എസ്.എസ്- സി.പി.എം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ നേതാവ് പരാതി നല്‍കിയിരിക്കുന്നത്.
ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരില്‍ സി.പി.എം വിരോധം സൃഷ്ടിക്കുവാനും അവരെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാനുമാണ് കുമ്മനം ശ്രമിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി എസ്.എഫ്.ഐ നേതാവ് രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."