തക്കാളിനീര് ആമാശയ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനം
ന്യൂഡല്‍ഹി: ഭക്ഷണത്തിലെ പ്രധാനയിനമായി പണ്ടുമുതലേ തക്കാളിയെ നാം അംഗീകരിച്ചിട്ടുള്ളതാണ്. തക്കാളി ദ്രാവക രൂപത്തിലോ അല്ലാതെയോ ആയിക്കൊള്ളട്ടെ ആഹാരം പാകം ചെയ്യാന്‍ മാത്രമല്ല വിഭവങ്ങള്‍ അലങ്കരിക്കാനും മറ്റും അവശ്യവസ്തുവായി നാം ഉപയോഗിക്കാറുണ്ട്.
വിഷപദാര്‍ത്ഥങ്ങളകറ്റി രക്തത്തെ ശുദ്ധീകരിക്കുവാനും ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനുമെല്ലാം തക്കാളിയ്ക്കു കഴിയുമെന്ന് പണ്ടേ കണ്ടെത്തിയതാണ്. ഇപ്പോഴിതാ തക്കാളിയുടെ ഗുണങ്ങളിലേയ്ക്ക് ഒന്നുകൂടി. ആമാശയ അര്‍ബുദത്തെ തടയാനും തക്കാളിയ്ക്ക് കഴിയുമൊണ് ഇറ്റലിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
മിക്കയാളുകളിലും ആമാശയ ക്യാന്‍സര്‍ ഉണ്ടാകുത് ജനിതക കാരണങ്ങളാലും അനാരോഗ്യകരമായ ആഹാരശീലങ്ങളാലുമാണ്. പുതിയ കണ്ടെത്തല്‍ പ്രകാരം തക്കാളിനീരിലെ ഘടകങ്ങള്‍ വയറ്റിലെ ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയുന്നു. ലോകത്ത്് ഏറ്റവും സാധാരണയായി കാണപ്പെടുന്ന നാലാമത്തെ അര്‍ബുദമാണ് ആമാശയ അര്‍ബുദം. ആമാശയ അര്‍ബുദത്തിന്റെ ചികിത്സയില്‍ പുതിയ കണ്ടെത്തല്‍ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."