പൂമാല ട്രൈബല്‍ സ്‌കൂളിന് യുനിസെഫിന്റെ അംഗീകാരം
വെള്ളിയാമറ്റം: പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് യുനിസെഫിന്റെ അംഗീകാരം. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിന് ഇന്ത്യയിലെ എഡ്യുക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് അരുണാരത്‌നം ഇന്ന് പൂമാലയില്‍ എത്തും.
ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച മുതല്‍ 20 വരെ സ്‌കൂളില്‍ ഇതുവരെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ചരിത്രം തുടങ്ങിയവ ഡോക്യുമെന്റു ചെയ്തു.
ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ പ്രാദേശിക ഇടപെടലാണ് യുണിസെഫിനെ ആകര്‍ഷിച്ചത.് ജനങ്ങളെ വിദ്യാലയങ്ങള്‍ എന്ന വിദ്യാലയ സങ്കല്‍പ്പത്തെ ബന്ധപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നവര്‍ വിലയിരുത്തുന്നു.
പ്രാദേശികരക്ഷകര്‍തൃ സമിതികള്‍, പഠനകേന്ദ്രങ്ങള്‍, പിടിഎ കലാമേള, രാത്രി വിദ്യാലയങ്ങള്‍, അമ്മക്കട, അമ്മമാരുടെ വായനാകൂട്ടം, രക്ഷിതാക്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കല്‍, പുസ്തക ബാങ്ക് തുടങ്ങിയ പ്രാദേശിക ജനതയുടെ ഇടപെടല്‍ സുരക്ഷാമാപ്പിംഗ്, സാന്ത്വനം, വ്യദ്ധജനസമ്പര്‍ക്ക പരിപാടി ഇത്തരത്തില്‍ വിദ്യാലയം, വീട് പ്രാദേശിക സമൂഹമെന്നുള്ളവയെ കണ്ണിചേര്‍ക്കുകയാണ് സമൂഹവും ജീവിതവുമായി ബന്ധമുള്ള വിദ്യാലയ സങ്കല്‍പ്പമാണ് യഥാര്‍ഥ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."