
സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി

കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ സഫാരിയെ കുറിച്ചുള്ള 'സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി മാറി. വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ട നേതാക്കളെല്ലാം ഒരു വേദിയിൽ അണിനിരന്നു. സൈനുൽ ആബിദീന്റെ വിശാലമായ സൗഹൃദത്തെ കുറിച്ചും ജീവകാരുണ്യ പ്രവർത്തനത്തെ കുറിച്ചുമാണ് എല്ലാവരും സംസാരിച്ചത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുസ്തകം പ്രകാശനം ചെയ്തു. പാവങ്ങളെ സഹായിക്കുന്നതിലും അശരണരുടെ കണ്ണീരൊപ്പുന്നതിലും ആരെയും കാത്തുനിൽക്കാതെ മുന്നിട്ടിറങ്ങുന്ന മനുഷ്യ സ്‌നേഹിയാണ് സൈനുൽ ആബിദീനെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനൊപ്പം ജീവകാരുണ്യമേഖലയിലും അദ്ദേഹം സേവനം ചെയ്യുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുസ്തകം ഏറ്റുവാങ്ങി. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിൽ ഉത്തമ മാതൃകയാണ് സൈനുൽ ആബിദീനെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കർ എ.എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാരുണ്യപ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ മാനദണ്ഡമാക്കാറില്ല എന്നതാണ് സൈനുൽ ആബിദീന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ സമ്പന്നർ ധാരാളം ഉണ്ടെങ്കിലും ജീവകാരുണ്യപ്രവർത്തനത്തിനും പാവങ്ങളെ സഹായിക്കാനും പലരും സൻമനസ്സ് കാണിക്കാറില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് സൈനുൽ ആബിദീൻ. ലാഭം കുന്നുകൂട്ടുന്നതിന് പകരം പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കാനാണ് അദ്ദേഹം താൽപര്യം കാണിക്കുന്നത്. ചിരിക്കുന്ന കാര്യത്തിൽ പിശുക്ക് കാണിക്കുന്നയാളാണ് താൻ. എന്നാൽ ചിരിയിൽ ഒരു പിശുക്കുമില്ലാത്തയാളാണ് സൈനുൽ ആബിദീൻ. ചിരിയിലൂടെ ആളുകളെ ആകർഷിക്കാനുള്ള കരിഷ്മ അദ്ദേഹത്തിനുണ്ട്. വിദ്യാർഥി രാഷ്ട്രീയകാലത്ത് തുടങ്ങിയ സൗഹൃദം കൂടുതൽ ദൃഢമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ട്. തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്‌നാണ് സൈനുൽ ആബിദീനുമായി തന്നെ ബന്ധിപ്പിച്ചതെന്നും ഷംസൂർ കൂട്ടിച്ചേർത്തു.കാലിക്കറ്റ് ടവറിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ ആമുഖഭാഷണം നടത്തി. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, എം.എൽ.എമാരായ ഡോ. എം.കെ മുനീർ, കെ.പി.എ മജീദ്, കെ.പി മോഹനൻ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ, ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കാലടി സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതകുമാരി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, റിപ്പോർട്ടർ ടി.വി ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത്, പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം, മുൻ ചെയർപെഴ്‌സൺ കെ.വി റംല, കമാൽ വരദൂർ, പി.പി.എ ഹമീദ്, എൻ.എ അബൂബക്കർ, ഉമർ പാണ്ടികശാല, എം.എ റസാഖ്, ടി.ടി ഇസ്മായിൽ, വിനീത അനിൽ, പി.കെ പ്രവീൺ, വി. സുരേന്ദ്രൻ, അഡ്വ. കെ.എ ലത്തീഫ്, കൈരളി ബുക്‌സ് മാനേജിങ് എഡിറ്റർ ഒ. അശോക് കുമാർ സംസാരിച്ചു. സൈനുൽ ആബിദീൻ സഫാരി മറുപടി പ്രസംഗം നടത്തി.
The launch of "Sainul Abideen" magazine marked a heartwarming celebration of friendship beyond borders, bringing together people from different nations in a spirit of unity and camaraderie.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 3 days ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 3 days ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 3 days ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 3 days ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 3 days ago
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം
National
• 3 days ago
മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്
International
• 3 days ago
ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്
Kerala
• 3 days ago
ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു
latest
• 3 days ago
രാസലഹരിക്കേസ്; പിടിയിലായ രണ്ടുപേരിൽ ഒരാളെ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം, അന്വേഷണത്തിന് നിർദേശം
Kerala
• 3 days ago
സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ
latest
• 3 days ago
കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
Kerala
• 3 days ago
വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്
Kerala
• 3 days ago
എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി
Kerala
• 3 days ago
പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
National
• 3 days ago
വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി
International
• 3 days ago
ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ
Kerala
• 3 days ago
ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു
Cricket
• 4 days ago
കറന്റ് അഫയേഴ്സ് -05-05-2025
PSC/UPSC
• 3 days ago
മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി
Cricket
• 3 days ago
ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി
Kerala
• 3 days ago