HOME
DETAILS

നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

  
February 20, 2025 | 4:59 PM

Lamine Yamal Talks about Lionel Messi is the best footballer

നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച അത്‌ലറ്റ് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരം ലാമിൻ യമാൽ. ഇതിഹാസ താരം ലയണൽ മെസിയുടെ പേരാണ് യമാൽ പറഞ്ഞത്. മുണ്ടോ ഡിപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മികച്ച താരമാരാണെന്നുള്ള ചോദ്യത്തിൽ ഒറ്റ വാക്കിൽ തന്നെ മെസിയുടെ പേര് പറയുകയായിരുന്നു യമാൽ. 

നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 35 ഗോളുകളും 18 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.

മറുഭാഗത്ത് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

അൽ നസറിനായി 88 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അൽ നസറിനൊപ്പം റൊണാൾഡോ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു. ഒരു വർഷം കൂടിയാണ് റൊണാൾഡോ അൽ നസറിനൊപ്പമുള്ള കരാർ നീട്ടിയത്. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് 200 മില്യൺ യൂറോയാണ് ലഭിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സമാധാന സമിതിയിൽ റഷ്യയെയും ക്ഷണിച്ച് ട്രംപ്; ലക്ഷ്യം യു.എന്നിന് സമാന്തരമായ കൂട്ടായ്മയോ?

International
  •  2 days ago
No Image

വാക്കിൽ മതേതരത്വം, സി.പി.എമ്മിനും സ്ഥാനാർഥി യോഗ്യത മതം! കണക്കുകൾ ഇങ്ങനെ...

Kerala
  •  2 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർക്ക് വിയോജിപ്പ് 

Kerala
  •  2 days ago
No Image

എൻ.ഡി.ടി.വി കേസിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരായ നടപടികൾ റദ്ദാക്കി; ആദായനികുതി വകുപ്പിന്റേത് അധികാര ദുർവിനിയോഗമെന്ന് ഡൽഹി ഹൈക്കോടതി

National
  •  2 days ago
No Image

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയും: ഐ.എം.എഫ്

Economy
  •  2 days ago
No Image

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജനുവരി 22ന് അബ്ബാസിയയില്‍

Kuwait
  •  2 days ago
No Image

ചെറുസിനിമകളുടെ ഉത്സവമായി കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍

Kuwait
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം ജനുവരി 22ന് മംഗഫില്‍

Kuwait
  •  2 days ago
No Image

പൊന്നാനിയിൽ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത; ഓഫീസുകൾ അടിച്ചുതകർത്തതിന് പിന്നാലെ പ്രവർത്തകന് നേരെ ആക്രമണം

Kerala
  •  2 days ago
No Image

ഇന്ത്യ - യു.എ.ഇ വ്യാപാരം ഇരട്ടിയാക്കും; ഊർജ്ജ മേഖലയിൽ നിർണ്ണായക കരാർ; 10 വർഷത്തേക്ക് എൽ.എൻ.ജി ഉറപ്പാക്കി ഇന്ത്യ; ഷെയ്ഖ് മുഹമ്മദിന് നൽകിയത് റെഡ് കാർപെറ്റ്

National
  •  2 days ago