HOME
DETAILS

ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

  
February 20, 2025 | 4:40 PM

Shubhman Gill great record in odi cricket

ദുബായ്: 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. 129 പന്തിൽ പുറത്താവാതെ 101 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഈ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകർപ്പൻ നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. 

ഏകദിനത്തിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ മികച്ച ശരാശരി നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് ഗിൽ. 52.73 എന്ന മികച്ച ആവറേജാണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസ നായകന് എംഎസ് ധോണിയെ മറികടന്നാണ് ഗിൽ രണ്ടാം സ്ഥാനത്തെത്തിയത്. 21.04 ആണ് ധോണിയുടെ ശരാശരി. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 63.54 ആണ് കോഹ്‌ലിയുടെ ആവറേജ്. 

ഗില്ലിനു പുറമെ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ 31 പന്തിൽ 41 റൺസും നേടി. ഏഴ് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. കെഎൽ രാഹുൽ 47 പന്തിൽ പുറത്താവാതെ 41 റൺസും നേടി വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചു. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുകളും ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് മാന്യമായ സ്കോർ നേടിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.  വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഫെബ്രുവരി 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  a day ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a day ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  a day ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  2 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  2 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  2 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  2 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  2 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  2 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  2 days ago