ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കല്‍
കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2016 സെപ്റ്റംബറില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റാനും പുതുക്കാനും ഒരു അവസരം കൂടി. എത്തിച്ചേരേണ്ട കേന്ദ്രങ്ങളും തീയതികളും- ദേവി വിലാസം സ്കൂള്‍, വെച്ചൂര്‍ (മെയ് 17,18), ശ്രീവിലാസം എല്‍.പി.സ്കൂള്‍ ഹാള്‍, തലയാഴം (17, 18), റ്റി.വി പുരം പഞ്ചായത്ത് ഹാള്‍ (17, 18), വൈക്കം മുനിസിപ്പാലിറ്റി ഗവ. ഗേള്‍സ് ഹൈസ്ക്കൂള് (17,18,19), ചെമ്പ് പഞ്ചായത്ത് ഗവ. യു.പി.സ്കൂള്‍, ബ്രഹ്മമംഗലം (17), ജഗദംബിക ഓഡിറ്റോറിയം ചെമ്പ് (18), ഉദയനാപുരം പഞ്ചായത്ത് ഹാള്‍ (17,18,19), ഗവ.യു.പി.സ്കൂള്‍ മറവന്തുരുത്ത് (17,18), വെള്ളൂര്‍ പഞ്ചായത്ത് ലൈബ്രറി(19), വെള്ളൂര്‍ വടകര സഹകരണ ബാങ്ക് ഓഡിറ്റോറിയം (20), മുളക്കുളം 11-ാം വാര്‍ഡ് ഗ്രാമകേന്ദ്രം (19), മുളക്കുളം പഞ്ചായത്ത് ഹാള്‍ (20), ഞീഴൂര്‍ പഞ്ചായത്ത് ഹാള്‍ (19, 20) തലയോലപറമ്പ് പഞ്ചായത്ത് ഹാള്‍ (19, 20), കടുത്തുരുത്തി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (19,20,21), മാഞ്ഞൂര്‍ പഞ്ചായത്ത് ഹാള്‍ (19, 20), കല്ലറ പഞ്ചായത്ത് ഹാള്‍ (20), മറ്റു പഞ്ചായത്തുകളിലെ അത്യാവശ്യക്കാരായ രോഗികള്‍ക്കും രണ്ടാം ഘട്ടം കഴിഞ്ഞ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കും കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 17, 20 തീയതികളില്‍ ഫോട്ടോ എടുക്കുന്നതിനും പുതുക്കുന്നതിനും സൗകര്യമുണ്ട്.
രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡും 30 രൂപയുമായി രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."