മധ്യപ്രദേശ്: 28 മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ രാജിവച്ച മണ്ഡലങ്ങളിലടക്കമാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ താഴെവീണിരുന്നത്. ഇതിനു പിന്നാലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. നിലവില്‍ നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ബി.ജെ.പിക്കു ഭരണം നിലനിര്‍ത്താനാകും. കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാന്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കണം. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും രാജ്യസഭാ എം.പിയാകുകയും ചെയ്ത ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്.
എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച 25 സീറ്റുകളിലും അവര്‍തന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇവരെല്ലാം വിജയിച്ചാല്‍ തന്നെ മന്ത്രിസഭ വികസിപ്പിക്കുകയും പ്രധാന സ്ഥാനങ്ങള്‍ നല്‍കുകയും വേണ്ടിവരുമെന്നതും മുന്‍കാല നേതാക്കള്‍ അപ്രസക്തരാകുമെന്നതും ബി.ജെ.പിക്കുള്ളിലെ അഭിപ്രായവ്യത്യാസത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."