HOME
DETAILS

മുനീര്‍ പാടി, തെരുവ് ഗായകനുവേണ്ടി..

  
backup
September 17 2018 | 02:09 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%97%e0%b4%be%e0%b4%af%e0%b4%95

കോഴിക്കോട്: കടലേ....നീല കടലേ.....നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ... മൂന്നര പതിറ്റാണ്ട് കോഴിക്കോടന്‍ തെരുവോരങ്ങളെ സംഗീത സാന്ദ്രമാക്കിയിരുന്ന ബാബുഭായിയുടെ ഡോളകിന്റെയും ഭാര്യ ലതയുടെ ഹാര്‍മോണിയത്തിന്റെയും താളത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഇങ്ങനെ പാടിത്തുടങ്ങിയപ്പോള്‍ സംഗീതാസ്വാദകരും കൂടെ പാടി. ബാബുക്കയുടെ പാദസ്പര്‍ശമേറ്റ സംഗീതപാരമ്പര്യത്തിന്റെ ഈറ്റില്ലമായ മധുരത്തെരുവില്‍ മുനീര്‍ പാടിയപ്പോള്‍ അധികാരവര്‍ഗത്തിനെതിരെയുള്ള പ്രതിഷേധമായി അത് മാറി.
ഇതിന് പിന്നാലെ പി. ഭാസ്‌കരന്റെ 'അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...' എന്ന ഗാനം ആലപിച്ചു. 'പകലിന്‍ നിസാനി ആലം' എന്ന ഗാനവും ആലപിച്ചു. ബാബു ശങ്കര്‍ 'ബഡി ദൂര്‍സേ....' എന്ന ഗാനം ആലപിച്ചതും ഹൃദ്യമായി. ഷാഫി ചാലിയത്തിന്റെ 'എന്‍ സ്വരം പൂവിടും ഗാനമേ....' എന്ന ഗാനവും ശങ്കറിന്റെ മകള്‍ കൗസല്യയുടെ ഗാനവും ശ്രദ്ധേയമായി. ഭാര്യ ലത, ഭാര്യാപിതാവ് ചമല്‍ലാല്‍ എന്നിവരും സന്നിഹിതിരായിരുന്നു.
തന്റെ പാട്ടുകള്‍ക്ക് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പകച്ചുപോയ കോഴിക്കോടിന്റെ സ്വന്തം തെരുവ് ഗായകന്‍ ബാബുഭായിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും തെരുവുകളിലെ സര്‍ഗാത്മകത പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുമാണ് മുനീര്‍ പാട്ടുപാടിയത്.
തെരുവില്‍ പാട്ടുപാടി അന്നം കണ്ടെത്തിയിരുന്ന ബാബുശങ്കറിനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം പൊലിസ് തടഞ്ഞത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പാട്ടുപാടുമ്പോള്‍ ആളുകള്‍ കൂടുന്നത് പ്രയാസമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ബാബുവിനോട് നഗരത്തില്‍ പാടരുതെന്ന് പൊലിസ് ആവശ്യപ്പെട്ടത്. വിഷയം സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്തതോടെ എം.കെ മുനീര്‍ പ്രശ്‌നത്തിലിടപെട്ടതിനെ തുടര്‍ന്ന് കലക്ടര്‍ യു.വി ജോസ് ബാബുവിന് പാടാനുള്ള അനുവാദം നല്‍കിയിരുന്നു.


ബാബു ഭായിക്ക് പുതിയ ഹാര്‍മോണിയം നല്‍കും: മുനീര്‍

 

കോഴിക്കോട്: കോഴിക്കോടന്‍ തെരുവുകളെ സംഗീത സാന്ദ്രമാക്കുന്ന ബാബുഭായിക്ക് പുതിയ ഹാര്‍മോണിയം വാങ്ങി നല്‍കുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. ബാബുഭായിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാട്ടുപാടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോകം അംഗീകരിച്ച തെരുവ് ഗായകരെ നിഷേധിക്കാന്‍ ചരിത്രനഗരമായ കോഴിക്കോട്ട് ആരെയും അനുവദിക്കില്ല. വിദേശരാജ്യങ്ങളിലെല്ലാം തെരുവ് ഗായകരുണ്ട്. ബാബുരാജും കോഴിക്കോട് അബ്ദുല്‍ഖാദറും പാടിനടന്ന തെരുവാണിത്. ഇവിടെ സംഗീതം നിഷേധിക്കപ്പെടുമ്പോള്‍ ഇടപെടേണ്ടത് ജനപ്രതിനിധി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തിയത്. ഈ തെരുവില്‍ ആര്‍ക്കും പാടാം. മിഠായിത്തെരുവ് നവീകരണവേളയില്‍ അത് പ്രഖ്യാപിച്ചതാണ്. ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനം കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  13 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago