ബീക്കണ്‍ ലൈറ്റ് വച്ച് ഓടിയിരുന്ന പിക്ക് അപ് വാന്‍ പൊലിസ് പിടികൂടി
ആലുവ:അനധികൃതമായി ബീക്കണ്‍ ലൈറ്റ് വച്ച് ഓടിയിരുന്ന പിക്ക് അപ് വാന്‍ ആലുവയില്‍ ട്രാഫിക് പോലീസ് പിടികൂടി.
മെയ് 1 മുതല്‍ ബീക്കണ്‍ നിരോധനം നിലവില്‍ വന്നിട്ടുംനാഷണല് ഹൈവേ അതോറിട്ടി യുടെ കരാര്‍ വാഹനമാണ് നീല ബീക്കണ്‍ വച്ച് ഓടിച്ചിരുന്നത്.അനധികതമായിനീല ബീക്കണ്‍ ലൈറ്റും വച്ച് ആലുവ നഗരത്തില്‍ കണ്ട പിക് അപ് വാഹനം ആലുവ ട്രാഫിക് എസ്. ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. (ചഒഅഹ)എന്നെഴുതിയ ' വാഹനത്തില്‍ കരാര്‍ തൊഴിലാളികളാണു ണ്ടായിരുന്നത് മെയ് 1 മുതല്‍ നീല ബീക്കണ്‍ വയ്ക്കാന്‍ പൊലിസിനും ഫയര്ഫോഴ്സിനുംആംബുലന്സിന്നും മാത്രമാണ് അനുവാദമെന്നും രേഖകളുണ്ടെകില് ഹാജരാക്കാനും എസ്.ഐ മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദേശീയ പാത യില്‍ വല്ലാര്‍പാടം റോഡിലെ 17. കിലോമീറ്റര്‍ ദൂരം അറ്റകുറ്റപണിക്കായി പടോളിങ്ങ് നടത്തുന്ന വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് വക്കാന്‍ കഴിഞ്ഞ വര്‍ഷം നല്കിയ അനുമതിയാണ് ഇവര്‍ക്ക് കാണിക്കാനായത്.വാഹനമാകട്ടെ എലൂര്‍ അസെറ്റ് റിയലീറ്റേഴ്സിന്റെ പേരില്‍ രജിസ്ടര്‍ ചെയ്തതുമാണ്.മെയ് 1 മുതല്‍ ബീക്കണ്‍ നിരോധനം നിലവില്‍ വന്നതോടെ ആബുലന്‍സ്, ഫയര്‍ഫോഴ്സ്,പോലീസ്, പട്ടാള വാഹനങ്ങള്‍ ക്ക് മാത്രമെ നീല ബീക്കണ്‍ വക്കാനാവൂ.
ട്രാഫിക് പൊലിസ് ബീക്കണ്‍ അഴിച്ച് മാറ്റിയ ശേഷമാണ് വാഹനം വിട്ട് നല്‍കിയത്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."