നാടിനെ കണ്ണീരിലാഴ്ത്തി അല്‍ത്താഫിന്റെ വിയോഗം
ഓമാനൂര്‍: പ്രാര്‍ഥനയോടെ കാത്തിരുന്ന കുടുംബത്തേയും നാട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി അല്‍ത്താഫ് റഹ്മാന്‍ വിധിക്കു കീഴടങ്ങി. ചെറുപ്രായത്തില്‍ തന്നെ കാഴ്ചവച്ച സേവനതല്‍പരത കൊ@ണ്ട് നാടിനും നാട്ടുകാര്‍ക്കും ഇഷ്ട തോഴനായി മാറിയ ഓമാനൂര്‍ കാവുങ്ങക്ക@ണ്ടി അല്‍ത്താഫ് റഹ്മാ(18) ന്റെ വേര്‍പാട് ഞെട്ടലോടെയാണ് സുഹൃത്തുക്കള്‍ എതിരേറ്റത്. വ്യാഴാഴ്ച രാവിലെ 8.30ഓടെ കൊണ്ടേ@ാട്ടി-എടവണ്ണപ്പാറ റോഡില്‍ വട്ടപ്പറമ്പില്‍വച്ച് അല്‍ത്താഫ് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉ@ണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയായിരുന്നു.
മത രാഷ്ട്രീയ സംഘടനാ രംഗത്ത് അല്‍ത്താഫ് റഹ്മാന്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എം.എസ്.എഫിന്റെ ശാഖാ സെക്രട്ടറിയായി വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തും അല്‍ത്താഫ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ടവനായ സുഹൃത്തിന്റെ വിടവാങ്ങല്‍ അത്താണിക്കല്‍ എം.ഐ.സിയേയും കണ്ണീരിലാഴ്ത്തി.
അത്താണിക്കല്‍ എം.ഐസി കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് ക്ലാസിലെ ഒന്നാം ബെഞ്ചില്‍ അവനില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ സഹപാഠികള്‍ തേങ്ങിക്കരഞ്ഞു. മയ്യിത്ത് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ടി.വി ഇബ്രാഹീം എം.എല്‍.എ, മാനു തങ്ങള്‍ വെള്ളൂര്‍, പി.എ ജബ്ബാര്‍ഹാജി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."