ഡല്‍ഹിയില്‍ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരന് അടക്കം മൂന്നുപേര്‍ പിടിയിലായതായി പൊലിസ് പറഞ്ഞു. ഇരുപത്തിരണ്ടുകാരനായ മനീഷ്, 24 വയസുള്ള പ്രവീണ്‍ തിവാരി, 33കാരന് കന്‍വര്‍ പാല് എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 30ന് രാത്രി രോഹിണിയിലെ ബാബാ സാഹേബ് ഭീം റാവു അംബേദ്കര്‍ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ വച്ച് മൂന്നു പേര് ചേര്‍ന്ന് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മുപ്പതുകാരിയായ യുവതി പൊലിസിനു നല്കിയ പരാതിയില്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളയാളെ കാണാന്‍ എത്തിയതാണ് യുവതി. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു വേണ്ടിയുള്ള ഷെല്‍ട്ടര്‍ ഹോമിലായിരുന്നു താമസം.
രോഗിയുടെ കൂട്ടിരിപ്പുകാരി തന്നെയാണോയെന്നു പരിശോധിക്കുന്നതിന് പാര്‍ക്കിങ് ഏരിയയിലേക്കു വരാന്‍ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പാര്‍ക്കിങ് ഏരിയയില്‍ എത്തിയതോടെ മൂന്നുപേരും ചേര്‍ന്ന് ആക്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനും ഇയാളെ സഹായിക്കാന്‍ നിയുക്തരായ രണ്ടു പേരുമാണ് കൃത്യം ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."