യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മേയറെ ഉപരോധിച്ചു
കണ്ണൂര്‍: ജനകീയ സമരങ്ങളോടുള്ള കോര്‍പറേഷന്‍ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മേയര്‍ ഇ.പി ലതയെ ഉപരോധിച്ചു. നേതാജി റോഡിലെയും പടന്നപാലം കുഴിക്കുന്നിലെയും ബിവറേജസ് മദ്യവില്‍പ്പന ശാലകള്‍ അടച്ച്പൂട്ടുക, തായത്തെരുസിറ്റി റോഡില്‍ ഓവുചാലും നടപ്പാതയും ഒരുക്കുക, താണ മുഴത്തടത്തെ അനധികൃത നായ വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന് പി.കെ ശ്രീമതി എം.പി സ്ഥലത്തെത്തിയതിനുശേഷം മേയര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. കൗണ്‍സിലര്‍മാരായ എം. ഷഫീഖ്, റഷീദ മഹലില്‍, ടി.എ തങ്ങള്‍, ടി.കെ നൗഷാദ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഉപരോധ സമരത്തിന് സിയാദ് തങ്ങള്‍, സി.എം ഇസുദ്ദീന്‍, ഷംസീര്‍ മൈതാനപ്പള്ളി, റാഷിദ്, അജ്മല്‍ അറക്കല്‍, സി.പി അജ്മല്‍, നജീബ് മൈതാനപ്പള്ളി, ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."