നവയുഗം ഖോബാർ ദല്ല യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ദമാം: ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും ദുർബലമാക്കി ഇന്ത്യയെ അസഹിഷ്ണുത നിറഞ്ഞ ഒരു മതരാജ്യമാക്കി പരിവർത്തനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമങ്ങൾ വർദ്ധിതമായി നടക്കുന്ന ഈ കാലഘട്ടത്തിൽ, ജാതി,മത,വർഗ്ഗ,വർണ്ണഭേദമന്യേ എല്ലാ ജനാധിപത്യവാദികളും ഒന്നിച്ചു പോരാടേണ്ടത് അനിവാര്യമാണെന്ന് നവയുഗം സാംസ്ക്കാരികവേദി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ പറഞ്ഞു.
നവയുഗം ഖോബാർ ദല്ല യൂണിറ്റ് രൂപീകരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് രൂപീകരണ സമ്മേളനത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ഖോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി ജോയ് കുട്ടി (പ്രസിഡന്റ്), സബിത് (വൈസ് പ്രസിഡന്റ്), ഷാജി (സെക്രെട്ടറി), പ്രമോദ് (ജോയിന്റ് സെക്രെട്ടറി) എന്നിവരെയും പത്തംഗങ്ങൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."