HOME
DETAILS
MAL
കോടിയേരി ഒഴിയില്ല; പ്രചാരണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും: സി.പി.എം
backup
November 04 2020 | 07:11 AM
തിരുവനന്തപുരം: മകന് ബിനീഷ് കോടിയേരിക്കെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് മാറിനില്‍ക്കുന്നുവെന്ന വാര്‍ത്തക്കെതിരേ പി.ബി അംഗം എസ്.രാമചന്ദ്രന് പിള്ള.
കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് എസ്.ആര്.പി പ്രതികരിച്ചു. അവധി എടുത്ത് മാറി നില്‍ക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും നിലവില്‍ പാര്‍ട്ടിക്ക് മുന്നില്‍ ഇല്ലെന്നും എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.
ബിനീഷിനെതിരായ കേസിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും എസ് രാമചന്ദ്രന് പിള്ള കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."