ലഹരി മരുന്ന് വ്യാപനം: ജാഗ്രതാ സമിതിയുമായി ഇരിട്ടി നഗരസഭ
ഇരിട്ടി: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും നഗരങ്ങളില്‍ഉള്‍പെടെ ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം നടന്നു. വരുംദിവസങ്ങളില്‍ കടകളിലും അനധികൃതമദ്യ കഞ്ചാവ് പുകയില വില്‍പ്പന കേന്ദ്രത്തിലും ശക്തമായ പരിശോധന നടത്തും. പൊലിസും എക്‌സൈസും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേത്യത്തിലാണ് സംയുക്ത പരിശോധന. നടത്തുക ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. നഗരസഭ വിവിധ വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് യോഗം വിളിച്ചുചേര്‍ത്തത്. എക്‌സൈസ്, പൊലിസ്, കോളജ്, സ്‌കൂള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍ ,ആരോഗ്യവകുപ്പ്, അധികൃതര്‍ കുടുംബശ്രീ തുടങ്ങിയവയെ ഉള്‍പ്പെടുത്തിയാണ് യോഗം. യോഗത്തില്‍ ലഹരിയുടെ ഉപയോഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരയാകുന്നതായി അദ്ധ്യാപകര്‍ തന്നെ വ്യക്തമാക്കി. ടൗണിലും , ഗ്രാമപ്രദേശങ്ങളിലും മദ്യത്തിന് പുറമേ കഞ്ചാവും നിരോധിത പാന്‍ ഉത്പന്നങ്ങളും ലഭിക്കുന്നുണ്ടെന്നും പൊതു അഭിപ്രായം ഉയര്‍ന്നു.
യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മകുമാര്‍, എസ്.ഐ സിനു കൊയിലോത്ത്, മട്ടന്നൂര്‍ ഇരിട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐമാരായ ഹരിദാസ്, അരിസ്റ്റോട്ടില്‍ വിവിധ കോളജ് കളിലെക്കും നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ അധ്യാപകര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."