ദേശീയ പോസ്റ്റല്‍ വെയിറ്റ് ലിഫ്റ്റിങ് ആന്‍ഡ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ; ഒഡിഷ മുന്നില്‍
ആലപ്പുഴ: ദേശീയ പോസ്റ്റല്‍ വെയിറ്റ് ലിഫ്റ്റിങ് ആന്‍ഡ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ഒഡിഷയുടെ മുന്നേറ്റം. രണ്ടു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പടെ മൂന്നു മെഡലുകള്‍ ഒഡിഷ നേടി. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും ഒന്നു വീതം സ്വര്‍ണവും വെള്ളിയും നേടിയ ആന്ധ്ര മൂന്നാം സ്ഥാനത്തുമാണ്. ഒരു സ്വര്‍ണവും ഒരു വെങ്കലവുമായി തമിഴ്‌നാട് നാലാം സ്ഥാനത്താണ്. ആതിഥേയരായ കേളത്തിനു ഒരു വെള്ളി മാത്രമാണ് ആദ്യ ദിനത്തില്‍ നേടാനായത്. കര്‍ണാടക, മഹാരാഷ്ട്ര പോസ്റ്റല്‍ ഡിവിഷനുകള്‍ ഓരോ വെങ്കലം നേടി.
ആദ്യ ദിനത്തില്‍ പുരുഷന്‍മാരുടെ 56 കിലോ വെയ്റ്റ് ലിഫ്റ്റിങില്‍ ഒഡിഷയുടെ പ്രദീപ് കുമാര്‍ സാഹു സ്വര്‍ണം നേടി. സ്‌നാച്ച് 76 കിലോയും ജര്‍ക്കില്‍ 100 കിലേ വീതവും ഉയര്‍ത്തിാണ് പ്രദീപ്കുമാര്‍ സാഹു സ്വര്‍ണം നേടിയത്. ഇരു വിഭാഗത്തിലും 161 കിലോ ഉയര്‍ത്തിയ രാജസ്ഥാന്റെ രാജേഷ് കുമാറിനാണ് വെള്ളി. മഹാരാഷ്ട്രയുടെ സഞ്‌ജൈ മയേക്കര്‍ 100 കിലോ ഉയര്‍ത്തി വെങ്കലം നേടി.
പുരുഷന്‍മാരുടെ 62 കിലോ വിഭാഗത്തില്‍ 225 കിലോ ഉയര്‍ത്തിയാണ് തമിഴ്‌നാടിന്റെ എസ് മണികണ്ഠന്‍ സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 100 ഉം ജര്‍ക്കില്‍ 125 കിലോ വീതവുമാണ് ഉയര്‍ത്തിയത്. 198 കിലോ ഉയര്‍ത്തിയ കേരളത്തിന്റെ എ.കെ അരുണിനാണ് വെള്ളി. 145 കിലോ ഉയര്‍ത്തിയ രാജസ്ഥാന്റെ അശോക് കുമാര്‍ കിച്ച് വെങ്കലവും നേടി. പുരുഷന്‍മാരുടെ 69 കിലോ വിഭാഗത്തില്‍ 237 കിലോ ഉയര്‍ത്തിയ രാജസ്ഥാന്റെ കപില്‍ സംഗേരാത്തോറിനാണ് സ്വര്‍ണം നേടി. ആന്ധ്രയുടെ ആര്‍ ശിവകേശവ് യാദവ് 231 കിലോ ഉയര്‍ത്തി വെള്ളി നേടിയപ്പോള്‍ 193 കിലോ ഉയര്‍ത്തിയ തമിഴ്‌നാടിന്റെ എസ് അക്ബര്‍ ഖാനാണ് വെങ്കലം. പുരുഷന്‍മാരുടെ തന്നെ 77 കിലോ വിഭാഗത്തില്‍ ആന്ധ്രയുടെ ജി കുമാര്‍ 266 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി. രാജസ്ഥാന്റെ അമിത് ശര്‍മ 239 കിലോ ഉയര്‍ത്തി വെള്ളിയും 218 കിലോ ഉയര്‍ത്തി ഒഡിഷയുടെ കാമേശ്വര്‍ നായിക് വെങ്കലവും നേടി. പുരുഷന്‍മാരുടെ 85 കിലോ വിഭാഗത്തില്‍ ഒഡിഷയുടെ ബിശ്വജിത് പ്രതിഹാരി 269 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി. രാജസ്ഥാന്റെ രജ്ബീര്‍ ധാഖ 264 കിലോ ഉയര്‍ത്തി വെള്ളി നേടിയപ്പോള്‍ കര്‍ണാടകയുടെ കെ.എസ് ഭരത് 203 കിലോ ഉയര്‍ത്തിയാണ് വെങ്കലം നേടിയത്.
പുരുഷന്‍മാരുടെ 94 കിലോ വിഭാഗത്തില്‍ ജി അനീഷ് കുമാര്‍ (തമിഴ്‌നാട്) സ്വര്‍ണവും ലളിത് കെ. പാട്ടീല്‍ (ഉത്തര്‍പ്രദേശ്) വെള്ളിയും ഗണേഷ് കേദൂര്‍ (മഹാരാഷ്ട്ര) വെങ്കലവും നേടി. 105 കിലോ വിഭാഗത്തില്‍ സൗരവ് മേത്ത (രാജസ്ഥാന്‍), അമിത് ശര്‍മ (യു.പി), പി എസക്കി മുത്തു വിനോദ് (തമിഴ്‌നാട്) എന്നിവര്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി. പുരുഷന്‍മാരുടെ 105 105 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തില്‍ ഉത്തര്‍പ്രദേശിന്റെ ഫിറോസ് ഖാന്‍ സ്വര്‍ണം നേടിയപ്പോള്‍ രാജസ്ഥാന്റെ ഭഗവാന്‍ സിങ് ഷെഖാവത്ത് വെള്ളിയും തമിഴ്‌നാടിന്റെ ഐ ഉദയകുമാര്‍ വെങ്കലവും നേടി.
ചാംപ്യന്‍ഷിപ്പ് ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയും പവര്‍ ലിഫ്റ്റിങും സമാപന ദിവസമായ വെള്ളിയാഴ്ച ബോഡി ബില്‍ഡിങും നടക്കും. ടീം ചാംപ്യന്‍ഷിപ്പ് കൂടാതെ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് പോസ്റ്റല്‍, സ്‌ട്രോങ് മാന്‍ ഓഫ് പവര്‍ ലിഫ്റ്റിങ്, മിസ്റ്റര്‍ പോസ്റ്റല്‍ ബോഡി ബില്‍ഡര്‍ കിരീടങ്ങളും താരങ്ങള്‍ക്ക് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."