HOME
DETAILS
MAL
വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹം പുറത്തെത്തിക്കാനായില്ല
backup
June 14 2019 | 19:06 PM
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികരുടെ മൃതദേഹം ഇന്നലെയും കണ്ടെടുക്കാനായില്ല. എ.എന്‍-32 വിമാനത്തില്‍ സഞ്ചരിച്ച 13 വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചതായി സ്ഥിരീകരിച്ചതിനു പിന്നാലെ ഇവരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമവും ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥ കാരണം മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അടക്കമുള്ളവ കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."