ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം: കുറ്റം നിഷേധിച്ച് പ്രതി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളികളില്‍ ആക്രമണം നടത്തിയ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് ഹൈക്കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായപ്പോഴാണ് പ്രതി ബ്രന്റര്‍ ടറന്റ് കൊലപാതക, തീവ്രവാദ കുറ്റങ്ങള്‍ നിഷേധിച്ചത്.
വിചാരണക്കിടെ മൗനം പാലിച്ച ഇദ്ദേഹത്തിന്റെ വാദം അഭിഭാഷകനാണ് കോടതിയില്‍ വായിച്ചത്. നിലവില്‍ ഓക്ലന്റ് ജയിലിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്. 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതക ശ്രമങ്ങള്‍, തീവ്രവാദ കുറ്റം എന്നിവയാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ തീവ്രവാദ കുറ്റം ചുമത്തുന്നത്.
കേസിലെ വിചാരണ അടുത്ത വര്‍ഷം മെയ് നാലിന് ആരംഭിക്കുമെന്ന് ഹൈക്കോടതി ജഡ്ജി കാമറോന്‍ മാന്‍ഡര്‍ പറഞ്ഞു. ഏപ്രിലിലാണ് ബ്രന്റന് ടറന്റിനെ അവസാനമായി കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതിയുടെ മുഖം മറയ്ക്കുന്നത് കഴിഞ്ഞ ആഴ്ച മുതല്‍ അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച് 15ന് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലും ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലുമാണ് പ്രതി വെടിവയ്പ് നടത്തിയത്. രണ്ട് പള്ളികളിലുമായി 51 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."