വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി കര്‍ക്കിടക കഞ്ഞി
സുല്‍ത്താന്‍ ബത്തേരി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞി ഒരുക്കി നല്കി ബത്തേരി പൂമല ഗവ.എല്‍.പി സ്കൂള്‍ പി.ടി.എ. കര്‍ക്കിടക മാസത്തില്‍ കര്‍ക്കിടക കഞ്ഞിയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളില്‍ ഉച്ചഭക്ഷണമായി കര്‍ക്കിടക കഞ്ഞിവച്ച് നല്‍കിയത്.
കര്‍ക്കിടക കഞ്ഞി വെയ്ക്കുന്നതിന്നാവശ്യമായ സാധന സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നുമാണ് എത്തിച്ചത്. പച്ചരി, ഉലുവ, ജീരകം, തേങ്ങ, ശര്‍ക്കര, ചെറിയഉള്ളി തുടങ്ങിയവക്കൊപ്പം ആയ്യുര്‍വേദ കര്‍ക്കിടക കൂട്ടും ചേര്‍ത്താണ് കഞ്ഞി ഒരുക്കിയത്. പാത്രങ്ങളില്‍ കഞ്ഞി വിളമ്പിയതിനു ശേഷം പ്ലാവില കോട്ടിയ കൈയിലുപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ഞി കുടിച്ചത്. ഇതും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി മാറി. പല വിദ്യാര്‍ഥികള്‍ക്കും പ്ലാവില കയിലുകൊണ്ട് കഞ്ഞി എങ്ങനെ കഴിക്കുമെന്നറിയാതെ ഇരിക്കുന്ന കാഴ്ചയും രസകരമായിരുന്നു. സ്കൂളില്‍ ഭക്ഷണം പാകം ചെയ്യുന്ന മറിയകുട്ടിയും സഹായി മാലിനിയും ചേര്‍ന്നാണ് കര്‍ക്കിട കഞ്ഞി ഒരുക്കിയത്. ഇവര്‍ക്ക് എല്ലാ സഹായവുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."