അരിച്ചാക്ക് ചുമന്നു ജീവിതം തുടങ്ങിയ നവാസ് അഴിമതിക്കെതിരെ മുന്നില്‍ നിന്ന പൊലീസുകാരന്‍, മകളുടെ ഫീസ് കൊടുക്കാനില്ലാത്തപ്പോള്‍ പലരില്‍ നിന്നും കടം പോലും വാങ്ങി
കോഴിക്കോട്: മേലുദ്യോഗസ്ഥന്റെ പീഡനം കാരണം നാടുവിട്ട പൊലീസുദ്യോഗസ്ഥനായ നവാസിന്റെ ജീവിതം ഇല്ലായമയോടു പൊരുതിയും അഴിമതിയെ പടിക്കു പുറത്ത് നിര്‍ത്തിയും. നിറമുള്ള ജീവിതമായിരുന്നില്ല കുട്ടിക്കാലത്ത് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ദരിദ്ര കുടുംബത്തിന് ഒരു ദിവസത്തെ ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ പാടുപെടേണ്ടി വന്നു. കോളേജില്‍ പഠിക്കുന്നതിനിടെ ആലപ്പുഴ കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്നിരുന്ന നവാസിനെ പലര്‍ക്കും അറിയാം. പാരലല്‍ കോളേജില്‍ അദ്ധ്യാപകനുമായി. ഇതിന് ശേഷമാണ് നവാസിന് പൊലീസില്‍ ഉദ്യോഗം കിട്ടുന്നത്. സഹപ്രവര്‍ത്തകര്‍ക്കും നവാസിനെ കുറിച്ച് പറയാനുള്ളത് ഇപ്രകാരമാണ്. കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍. അഴിമതിക്കെതിരെ എന്നും മുന്നില്‍. സേനയില്‍ എത്തിയപ്പോള്‍ കൈക്കൂലിക്കാരെ ആട്ടിയോടിച്ചിരുന്നു. മക്കളുടെ ഫീസ് കൊടുക്കാനില്ലാത്തപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങും. ശമ്പളം ലഭിക്കുമ്പോള്‍ മടക്കി നല്‍കും.
വഴിവിട്ട ശുപാര്‍ശകളുമായി വരുന്ന മേലുദ്യോഗസ്ഥരോട് നേരത്തെയും വഴക്കിട്ടിട്ടുണ്ട്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഒഫ് ബഹുമതിയും ലഭിച്ചു. ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതിനാല്‍ നവാസ് സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മൂന്ന് ദിവസമായി നവാസിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നുമാണ് റെയില്‍വേ പൊലീസ് നവാസിനെ തിരിച്ചറിയുകയും കേരള പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് വൈകിട്ടോടെ നവാസിനെയും കൂട്ടി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."