കരിപ്പൂരില്‍ 81 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ അഞ്ചു യാത്രക്കാരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍ രണ്ടു യാത്രക്കാരില്‍ നിന്ന് ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും കണ്ടെത്തി.
ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി അനൂപ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 739 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഈ വിമാനത്തില്‍ മറ്റൊരു യാത്രക്കാരനായ കാസര്‍കോട് തെക്കില്‍ സ്വദേശി മജീദ് അബ്ദുല്‍ ഖാദറില്‍ നിന്ന് 175 ഗ്രാം സ്വര്‍ണവും ബാഗേജില്‍ ഒളിപ്പിച്ച 5,000 നിരോധിത സിഗരറ്റുകളും കണ്ടെത്തി. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്.
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസര്‍കോട് മൂളിയാര്‍ സ്വദേശി മുഹമ്മദ് ഫൈസലില്‍ നിന്ന് 215 ഗ്രാം സ്വര്‍ണവും 6,000 നിരോധിത സിഗരറ്റുകളുമാണ് പിടിച്ചത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയതായിരുന്നു ഇവ. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി അരീഫില് നിന്ന് 232 ഗ്രാം സ്വര്‍ണവും കാസര്‍കോട് പെരിയ സ്വദേശി അബ്ബാസ് അറഫാത്തില്‍ നിന്ന് 198 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യാതെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവ പിടിച്ചത്.
കരിപ്പൂര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ കിരണ്‍, സൂപ്രണ്ടുമാരായ കെ.പി മനോജ്, എം. പ്രകാശ്, രാധാ വിജയരാഘവന്, തോമസ് വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ്, സൗരഭ്, സുമിത് നെഹ്റ, ജി. അരവിന്ദ് തുടങ്ങിയവരാണ് കള്ളക്കടത്ത് പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."