HOME
DETAILS

മമതയുമായി ചര്‍ച്ചക്ക് തയാറെന്ന് ഡോക്ടര്‍മാര്‍

  
backup
June 16 2019 | 21:06 PM

%e0%b4%ae%e0%b4%ae%e0%b4%a4%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%af

 


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച് ഡോക്ടര്‍മാര്‍.
ആറ് ദിവസത്തെ സമരത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് തയാറാവുന്നത്. നിലവിലെ പ്രതിസന്ധികള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയാറാണെന്നും എന്നാല്‍ ചര്‍ച്ച സുതാര്യമായിരിക്കണമെന്നും എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ചര്‍ച്ച അടച്ച മുറിയിലാവരുതെന്നും മാധ്യമങ്ങള്‍ സാന്നിധ്യമുള്ള തുറന്ന സ്ഥലത്തായിരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്‍.ആര്‍.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചതില്‍ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ഡോക്ടര്‍മാരുടെ സംഘടനയുമായി ചര്‍ച്ച നടത്താമെന്ന് മമതാ ബാനര്‍ജി അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ നിരസിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അടച്ചിട്ട മുറിയിലെ ചര്‍ച്ചക്കാണ് മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിരുന്നത്. ഡോക്ടര്‍മാരെ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള സമരം രാജ്യവ്യാപകമായി പടര്‍ന്നിരുന്നു.


ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 300 ഡോക്ടര്‍മാരാണ് വെള്ളിയാഴ്ച രാജിവച്ചത്. സമരത്തിന് പിന്തുണയുമായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ് ) ഡോക്ടര്‍മാരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എയിംസിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. സമരം 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് മുന്നറിയിപ്പ്.
എയിംസിലെ റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരമുണ്ടായിട്ടില്ലെങ്കില്‍ സമരം രാജ്യവ്യാപകമാക്കുമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.


സമരത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇടപെട്ടിരുന്നു. ബംഗാളിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.ഡോക്ടര്‍മാരുടെ സുരക്ഷക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ചും മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago