യാത്രികന്‍ റൈഡേഴ്‌സ് ക്ലബ്ബ് പഠനോപകരണങ്ങള്‍ വിതരണം നടത്തി
കല്‍പ്പറ്റ: യാത്രികന്‍ റൈഡേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ സുഗന്ധഗിരി പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകളിലായി 200ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
'കുരുന്നുകള്‍ പുഞ്ചിരിക്കട്ടെ യാത്രികനോടൊപ്പം' എന്ന സന്ദേശവുമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 130 യാത്രികന്‍ അംഗങ്ങള്‍ ബൈക്കുകളില്‍ വന്നാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
വിതരണ ചടങ്ങില്‍ പ്രധാനാധ്യാപിക ഡെയ്സി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജോസ്, പി.ടി.എ പ്രസിഡന്റ് ബാബു, ബാസിം ചെറുവാടി, ഫാരിസ് കാരാടന്‍ ബാബു, ദീനദയാല്‍, അനീഷ് പൂക്കോത്ത്, ആല്‍ബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായി 800ഓളം കുട്ടികള്‍ക്ക് യാത്രികന്‍ ക്ലബ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. 2016 നവംബറില്‍ വിഭീഷ്, അഷ്‌കര്‍ അഹമ്മദ് എന്ന രണ്ടു ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ തുടങ്ങിയ ക്ലബ് 150ഓളം റൈഡുകളും ചാരിറ്റി ഇവന്റുകളും നടത്തി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ റൈഡിങ് ക്ലബ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."