മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്: എം.സി കമറുദ്ദീനെതിരായ നടപടി ചര്‍ച്ച ചെയ്‌തേക്കും
കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ മഞ്ചേശ്വരം എം.എല്‍.എ. എം.സി കമറുദ്ദീനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും.
തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കൂടി യോഗം വിലയിരുത്തും. എം.സി കമറുദ്ദീന്‍ എം.എല്‍.എ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ ഉള്‍പ്പെട്ട സംഭവം നേരത്തെ തന്നെ മുസ്‌ലിം ലീഗിന്റെ പരിഗണനയില്‍ വന്നതാണ്.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കി ഒത്തുതീര്‍ക്കണമെന്ന നിലപാടാണ് ആദ്യ ഘട്ടത്തില്‍ ലീഗ് സ്വീകരിച്ചത്. ഇതിനായി പാര്‍ട്ടി മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാത്തതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. ഇതെ തുടര്‍ന്ന് പരാതിക്കാര്‍ കേസ് നല്‍കുകയും ചെയ്തു. ഇതോടെ നിയമനടപടികള്‍ ഖമറുദ്ദീന് വ്യക്തിപരമായി നേരിടട്ടെ എന്ന നിലപാടിലേക്ക് മുസ്‌ലിം ലീഗ് മാറി.
ഇന്നലെയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇന്നലെ രാവിലെ 10:30 ഓടെയാണ് കമറുദ്ദീന്‍ ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."