രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ കിണറില്‍ വീണ നാല് വയസ്സുകാരന് മരിച്ചു
നിവാരി: മധ്യ പ്രദേശില്‍ കുഴല്‍ കിണറില്‍ വീണ നാല് വയസ്സുകാരന് മരിച്ചു. 96 മണിക്കൂറിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ ജീവന് രക്ഷിക്കാനായില്ല.
സെത്പുര ഗ്രാമത്തിലെ ഹരികൃഷ്ണന്റെ മകന് പ്രഹളാദാണ് കഴിഞ്ഞ ബുധനാഴ്ച്ച കുഴല്‍ കിണറില്‍ വീണത്.
ഹരികൃഷ്ണന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനി അബദ്ധത്തില്‍ കുഞ്ഞ് കുഴല്‍ കിണറില്‍ വീഴുകയായിരുന്നു.
ആര്‍മിയും പ്രാദേശിക പെലിസും മറ്റ് സഘടനകളും രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. 60 അടി കുഴിച്ച് ഒരു ടണല്‍ നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തി കെണ്ടിരുന്നത്. എന്നാല്‍ ശ്രമം വിഫലമായി.
പ്രദേശിക ഭരണകൂടവും പൊലിസും കുഴല്‍ കിണറില്‍ വീണ പ്രഹളാദിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ സുരക്ഷിതമായി കുഞ്ഞിനെ പുറത്തെടുക്കാനാകുമെന്ന് മുഖ്യ മന്ത്രി ശിവാജി സിംഗ് ചൗഹാന് പറഞ്ഞിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ ചലനങ്ങളൊന്നും കാമറയില്‍ കാണാന്‍ സാധിക്കുന്നില്ലന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."