വനഭൂമി ചേര്‍ക്കുന്നതില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമായി തുര്‍ക്കി
അങ്കാറ: വനപ്രദേശം വളരുന്ന രാജ്യങ്ങളില്‍ തുര്‍ക്കി മൂന്നാമത്. ചൈനക്കും ഇന്ത്യക്കും ശേഷം തുര്‍ക്കിയാണ് മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ലോക മെമ്പാടും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രതിവര്‍ഷം ശരാശരി 5.2 ദശലക്ഷം ഹെക്ടര്‍ വനഭൂമി കുറഞ്ഞപ്പോള്‍ തുര്‍ക്കിയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പ്രതി വര്ഷം 6 ശതമാനം വര്‍ധനവുണ്ടായി.
കഴിഞ്ഞ 10 വര്‍ഷമായി വനവല്‍ക്കരണം, മണ്ണൊലിപ്പ് നിയന്ത്രണം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വനഭൂമി ചേര്‍ക്കുന്നതില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ തുര്‍ക്കിയും ഉള്‍പ്പെടുന്നു.
മരുഭൂമീകരണത്തിനും മണ്ണൊലിപ്പിനുമെതിരെ പോരാടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2011 നും 2018 നും ഇടയില്‍ തുര്‍ക്കിയില്‍ 327 പദ്ധതി നടപ്പാക്കി.
വെള്ളപ്പൊക്ക നിയന്ത്രണം, വനവല്‍ക്കരണ ജല ധമനികള്‍, ഹിമ പാത പ്രതിരോധം, മണ്ണിടിച്ചില്‍ അബാകടങ്ങള്‍, സംയോജിത നീര്‍ത്തട പുനരധിവാസം, പൊതു മണ്ണുസം സംരക്ഷണം, പാറക്കെട്ടുകള്‍, വനനശീകരണം, വന്യജീവി ഇടനാഴികള്‍ എന്നിവയും തുര്‍ക്കി വനം വകുപ്പിന്റെ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
പൊതുവെ പ്രകൃതി സംരക്ഷണത്തിന് തുര്‍ക്കി ഗവണ്‍മെന്റ് വലിയ പ്രധാന്യം നല്‍കുന്നുണ്ട്. സ്ട്രീറ്റുകള്‍ തോറും പാര്‍ക്കുകളും, പാര്‍ക്കുകളില്‍ മരങ്ങളും, ചെടികളുമായി വലിയ സംരക്ഷണം നല്‍കി വരുന്നുണ്ട്. സമീപവാസികള്‍ക്ക് ഒഴിവു സമയങ്ങളില്‍ നടക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യവും പാര്‍ക്കുകളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."