മുര്‍സിയുടെ മരണം കൊലപാതകം, അന്താരാഷ്ട്ര അന്വേഷണം വേണം- ആരോപണവുമായി മുസ്‌ലിം ബ്രദര്‍ഹുഡും മനുഷ്യാവകാശ സംഘടനകളും
കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണം കൊലപാതകമാണെന്ന് മുസ് ലിം ബ്രദര്‍ഹുഡ്. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. മുര്‍സിയുടെ മരണത്തിന് ഉത്തരവാദി ഈജിപ്ഷ്യന്‍ സര്‍ക്കാറാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് ആരോപിച്ചു. കഠിനമായ തടവു ജീവിതത്തിനിടെ മുര്‍സിക്ക് അര്‍ഹമായ ചികിത്സ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രമേഹമുണ്ടായിരുന്ന അദ്ദേഹത്തിന് കരള്‍, കിഡ്‌നി രോഗങ്ങളുമുണ്ടായിരുന്നു. ഒരു സാധാരണ തടവുകാരന് അവകാശപ്പെട്ട ചികിത്സ പോലും മുര്‍സിക്ക് ഭരണ കൂടം നിഷേധിച്ചുവെന്ന് സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
BREAKING - #Egypt news says only democratically elected Pres #Morsy has died in prison after stroke. This is terrible but ENTIRELY predictable, given govt failure to allow him adequate medical care, much less family visits. @hrw was just finalizing a report on his health.
— Sarah Leah Whitson (@sarahleah1) June 17, 2019
അതിനിടെ, മൃതദേഹം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുര്‍സിയുടെ മകനും രംഗത്തെത്തി.
ഇന്നലെ വൈകിട്ട് കോടതി മുറിയിലായിരുന്നു മുര്‍സിയുടെ അന്ത്യം. കോടതിയുടെ പതിവ് നടപടികള്‍ക്കിടെ മുര്‍സിയെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. വിചാരണ നടപടി പൂര്‍ത്തിയായ ഉടന്‍ മുര്‍സി തളര്‍ന്നുവീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് ഉര്‍ദുഗാന്‍, യുഎസ് വക്താവ് സ്റ്റീഫന്‍ ഡുജെറിക് തുടങ്ങിയവര്‍ മുര്‍സിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകളും ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി.
2012 ജൂണില്‍ ഈജിപ്ത് പ്രസിഡന്റായി അധികാരമേറ്റ മുര്‍സിയെ 2013 ജൂലൈയിലാണ്
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുന്നതും ജയിലില്‍ അടക്കുന്നതും. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."