HOME
DETAILS

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വേല്‍ യാത്രയുമായി വീണ്ടും ബിജെപി, നൂറോളം പേര്‍ അറസ്റ്റില്‍

  
backup
November 08 2020 | 11:11 AM

velyatra-desobey-goverment-rules100-bjp-members-were-arrested-2020

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വീണ്ടും വേല്‍ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം തിരുവോട്ടിയൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ ധിക്കരിച്ച് കൊണ്ട് ഇന്ന് വീണ്ടും സംസ്ഥാന ബിജെപി വേല്‍യാത്ര തുടങ്ങിയത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലായിരുന്നു യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡിലിറങ്ങിയത്.

സര്‍ക്കാര്‍ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേല്‍ യാത്ര സംസ്ഥാന സര്‍ക്കാര്‍ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വിവാദമായിരുന്നു. എച്ച് രാജ ഉള്‍പ്പടെ നൂറോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് സര്‍ക്കാര്‍ തടയിട്ടത്. കൊവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് പ്രശ്‌നം.

തമിഴ്‌നാട്ടിലുടനീളം ആറ് മുരുകക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സ്വീകരണ പരിപാടികളേടെയാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയവിദ്വേഷം ലക്ഷ്യമിട്ടാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനായിരുന്നു ബിജെപി പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും

Football
  •  15 days ago
No Image

ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്

International
  •  15 days ago
No Image

പാക്കിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു, 30ലേറെ പേർക്ക് പരുക്ക്

National
  •  15 days ago
No Image

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

Kerala
  •  15 days ago
No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  16 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  16 days ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  16 days ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  16 days ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  16 days ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  16 days ago