HOME
DETAILS
MAL
ശബരിമല യുവതീ പ്രവേശനം തടയാനുള്ള ബില്ലുമായി എന്‍.കെ പ്രേമചന്ദ്രന്‍; വെള്ളിയാഴ്ച ലോക്‌സഭയില്‍
backup
June 18 2019 | 15:06 PM
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം തടയാനുള്ള സ്വകാര്യ ബില്ലുമായി കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍. ബില്‍ അവതരിപ്പിക്കാന്‍ വെള്ളിയാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമലയില്‍ യുവതീ പ്രവേശനം തടയുന്നതിനുള്ള ബില്‍ കൊണ്ടുവരുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു.
17-ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള മറ്റു നടപടികളിലേക്ക് സഭ കടക്കുക.
കേരളത്തിലെ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിക്കാന്‍ ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിനും അനുമതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."