ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്തുമാറ്റി ചെലവ് ഈടാക്കും
കണ്ണൂര്‍: പി.വി.സി ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകള്‍ക്കുമെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. ഫ്‌ളക്‌സ്-പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം വിജയകരമായി നടപ്പാക്കിയതിന് ദേശീയ തലത്തില്‍ അംഗീകാരം നേടിയ ജില്ലയാണ് കണ്ണൂരെന്ന് അധ്യക്ഷനായ ഡി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. നിലവിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അതിനുള്ള ചെലവ് സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതപെരുമാറ്റച്ചട്ടം ശക്തമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്ത(ഒ.ഡി.എഫ്)മാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മട്ടന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകള്‍ ശുചിത്വമിഷന്റെ പുരസ്‌കാരത്തിന് അര്‍ഹരായി. കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, അജിത്ത് മാട്ടൂല്‍, ടി.ടി റംല, കെ. ശോഭ, പി. ഗൗരി, പി. ജാനകി, സുമിത്ര ഭാസ്‌കരന്‍, പി.കെ ശ്യാമള, എം. സുകുമാരന്‍, കെ. പ്രകാശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."