സെക്രട്ടറിയേറ്റിലെ തീപിടിത്തം ഫാനില്‍ നിന്നുതന്നെ; അട്ടിമറി സാധ്യത തള്ളി അന്വേഷണസംഘം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തത്തില്‍ നിഗമനത്തിലുറച്ച് പൊലിസ്. അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം തള്ളി. ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പൊലിസ് പറയുന്നത്.
അടഞ്ഞു കിടന്ന ഓഫീസില്‍ ഫാന്‍ നിരന്തരമായി കറങ്ങുകയും കോയില്‍ ചൂടായി സ്പാര്‍ക്കുണ്ടാകുകയും ചെയ്തുവെന്നും തീപൊരി കര്‍ട്ടനുകളിലേക്ക് പടര്‍ന്നുവെന്നുമാണ് പൊലിസിന്റെ നിഗമനം. ഇത് വ്യക്തമാക്കുന്ന രീതിയില്‍ ഒരു ഗ്രാഫിക്സ് വീഡിയോയും പൊലിസ് തയ്യാറാക്കിയിട്ടുണ്ട്.
എന്നാല്‍ പൊലിസ് മുന്നോട്ട് വെയ്ക്കുന്ന സാധ്യത പൂര്‍ണമായും തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട്സര്‍ക്യൂട്ട് അല്ലെന്നും തീപിടിത്തമുണ്ടായ ഭാഗത്തുനിന്നും മദ്യത്തിന്റെ അംശമുള്ള മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."