ആശ്വാസത്തിന്റെ പകല്‍; ജില്ലകളില്‍ അഞ്ഞൂറിലേക്കു താഴുന്നു, മൂന്നിടത്ത് നൂറില്‍ താഴെ മാത്രം രോഗികള്‍: മലപ്പുറത്തുമാത്രം 500 നുമുകളില്‍
തിരുവനന്തപുരം: കൊവിഡ് കണക്കില്‍ ഏറെ ആശ്വാസം. ജില്ലകളില്‍ ആയിരം കടന്നിരുന്ന രോഗികള്‍ എല്ലാ ജില്ലകളിലും അഞ്ഞൂറിനു താഴേക്കു വന്നു. 3593പേര്‍ക്ക് ആണ് കോവിഡ് ഇന്ന് സ്ഥിരീകരിച്ചത്. ഇതില്‍ മലപ്പുറത്തു മാത്രമാണ് 548 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിലെല്ലാം അഞ്ഞൂറില്‍ താഴെയാണ്. നാലു ജില്ലകളില്‍ നൂറില്‍ താഴെയാണ് രോഗികള്‍. കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് നൂറില്‍ താഴെരോഗികളുള്ള ജില്ലകള്‍.
കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."