കാരാപ്പുഴ ടൂറിസം പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായി; 21 ന് നാടിന് സമര്‍പ്പിക്കും
കല്‍പ്പറ്റ: കാരാപ്പുഴ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് 21ന് നാടിന് സമര്‍പ്പിക്കും. 14 ഏക്കറില്‍ 7.21 കോടി രൂപ ചെലവിവാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
ആംഫി തിയേറ്റര്‍, റോസ് ഗാര്ഡന്, ടൂറിസ്റ്റ് അറൈവല്‍ കം ഫസിലിറ്റേഷന്‍ സെന്റര്‍ , പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ ആന്റ് സ്പൈസ് സ്റ്റാള്‍, വാട്ടര്‍ ഫൗണ്ടന്, ബയോഗ്യാസ് പ്ലാന്റ്, പാര്‍ക്കിങ് ഏരിയ, ബാബൂ ഗാര്ഡന്, ലൈറ്റിംഗ്, ലാന്റ് സ്ക്കേപ്പിംഗ്, ടോയ്ലറ്റ് തുടങ്ങിയവ ഉള്പെട്ടതാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ട വികസനത്തിന് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാച്ച് ടവര്‍, കുട്ടികള്‍ക്കുളള നീന്തല്‍ കുളം, ബട്ടര്‍ഫ്ളൈ ഗാര്ഡന് തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
മെയ് 21ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പദ്ധതി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് റോസ് ഗാര്ഡന് ഉദ്ഘാടനം ചെയ്യും.
സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, ഒ.ആര് കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."