HOME
DETAILS
MAL
പുഴയില്‍ മാലിന്യം തള്ളിയതായി പരാതി
backup
May 17 2017 | 21:05 PM
കൊടുവള്ളി: പൂനൂര് പുഴയില്‍ മാലിന്യം തള്ളിയതായി പരാതി. ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ പുഴയിലിറങ്ങി പരിശോധിച്ചപ്പോഴാണ് മാലിന്യം വെള്ളത്തില്‍ നിക്ഷേപിച്ചതായി കണ്ടെണ്ടത്തിയത്. മുടി, ബ്ലേഡ്, ഉപയോഗിച്ച ടിഷ്യുപേപ്പര്‍ തുടങ്ങി ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യമാണ് കത്തറമ്മല്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് തള്ളിയിരിക്കുന്നത്.
അന്‍പതിലേറെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പൂനൂര് പുഴയില്‍ മാലിന്യം തള്ളിയവരെ കണ്ടെണ്ടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് മുന്‍പ് സേവ് പൂനൂര്‍പുഴ ഫോറത്തിന്റെ നേതൃത്വത്തില്‍ പുഴയുടെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചിരുന്നു. പുഴവെള്ളത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സേവ് പൂനൂര്‍പുഴ ഫോറം ഭാരവാഹികളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."