HOME
DETAILS

നാല് മേഖലകളിലെ സഊദിവത്ക്കരണം വന്‍ വിജയമെന്ന്

  
backup
September 19 2018 | 15:09 PM

saudisization-four-section-win-spm-gulf

ജിദ്ദ: കഴിഞ്ഞ ആഴ്ച്ച മുതല്‍ ആരംഭിച്ച നാല് മേഖലകളിലെ സഊദിവത്ക്കരണം മികച്ച ഫലം കണ്ടതായി സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് പ്രതിനിധി എന്‍ജി. മന്‍സൂര്‍ അല്‍ശഥ്‌രി പറഞ്ഞു. പുതിയ നിയമം യാതൊരുവിധ നെഗറ്റീവ് സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സിലെ തൊഴില്‍വിപണി സഊദിവത്കരണ കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ് മന്‍സൂര്‍ അല്‍ ശത്വരി. 12 റീട്ടെയ്ല്‍ മേഖലകളില്‍ സഊദിവത്ക്കരണം ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചത് മുതല്‍ തന്നെ സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളും സ്വദേശിവത്ക്കരണ പദ്ധതി വന്‍വിജയമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. പുതിയ മേഖലകളില്‍ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിന് നിരവധി സഊദി യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഊദി ജീവനക്കാരെ ലഭിക്കാത്തത് കാരണം നിരവധി ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ഇത്തരമൊരു വീഡിയോ ക്ലിപ്പിംഗ് കേന്ദ്രീകരിച്ച് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ഷോപ്പുകളില്‍ സഊദി യുവാക്കള്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. നമസ്‌കാരം നിര്‍വഹിക്കുന്നതിനായി അടച്ചിട്ട സമയത്താണ് ചിലര്‍ വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായെന്ന് എന്‍ജി. അല്‍ശഥ്‌രി പറഞ്ഞു. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിനാണ് കൗണ്‍സിലിലെ സഊദിവത്കരണ കമ്മിറ്റി ഊന്നല്‍ നല്‍കുന്നത്. ജോലി തേടുന്ന സ്വദേശികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി തൊഴിലുടമകളായോ ജീവനക്കാരായോ വിപണിയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ സ്വദേശീ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും സ്വകാര്യ മേഖലക്ക് നല്‍കുമെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രസ്താവിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago