ട്രംപ്- റഷ്യ ബന്ധം അന്വേഷിക്കാന്‍ മുള്ളര്‍
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
2001-13 കാലയളവില്‍ എഫ്.ബി.ഐയുടെ അമരത്തിരുന്ന മുള്ളര്‍ക്ക് പൊതുജനതാത്പര്യം കണക്കിലെടുത്താണ് അന്വേഷണ ചുമതല നല്‍കിയതെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്റ്റീന്‍ പറഞ്ഞു. നിയമനം ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്.
അിനിടെ, വിഷയം അന്വേഷിക്കുന്ന യു.എസ് സെനറ്റ് കമ്മിറ്റി, മുന്‍ എഫ്.ബി.ഐ തലവന്‍ ജയിംസ് കോമിയില്‍ നിന്ന് തെളിവെടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കോമിക്ക് ലഭിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
നിലവിലെ എഫ്.ബി.ഐ മേധാവിയോട് റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കോമി തയ്യാറാക്കിയ കുറിപ്പുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൌസ് അധികൃതരുമായി വിഷയത്തെകുറിച്ച് നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്സും ഹാജാരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."