സോഷ്യല്‍മീഡിയയില്‍ പ്രവാചകനെതിരേ അപകീര്‍ത്തി; മലയാളിക്ക് തടവും പിഴയും
ജിദ്ദ: പ്രവാചകനും സഊദി അറേബ്യയുടെ നിയമ വ്യവസ്ഥകള്ക്കുമെതിരേ സോഷ്യല്‍മീഡിയവഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ മലയാളി യുവാവിനെ സഊദി കോടതി ശിക്ഷിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കന്‍ പ്രവിശ്യാ കോടതി അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചത്.
ഇയാള്‍ ദമാമിലെ അരാംകോയിലെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായിരുന്നു. നാലു മാസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ നടത്തിയ ആശയവിനിമയത്തിലായിരുന്നു അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. തുടര്‍ന്നു ദമാമിലെ ദഹ്റാന്‍ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സഊദിയില്‍ സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കിനിശ്ചയിച്ചതിനു ശേഷം ഒരു ഇന്ത്യക്കാരനു ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വിധിയാണിത്.
രാജ്യത്തിന്റെ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പൊതുസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരക്കാര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും ശിക്ഷ ലഭിക്കുമെന്നു പബ്ലിക് പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."