പ്രകൃതി ദുരന്തങ്ങള്‍
ഭൂകമ്പം
ഭൂകമ്പങ്ങള്‍ അനേകം പേരുടെ മരണത്തിന് കാരണമാകാറുണ്ടണ്ടണ്ട്. 1498 ല്‍ ജപ്പാനിലുണ്ടണ്ടണ്ടായ ഭൂകമ്പത്തില്‍ മുപ്പതിനായിരം പേര്‍ മരണമടഞ്ഞു. 1556ല്‍ ചൈനയിലെ ഷെങ്ഷി പ്രവിശ്യയിലുണ്ടണ്ടണ്ടായ ഭൂകമ്പവും അനുബന്ധ പകര്‍ച്ചവ്യാധിയും പട്ടിണിയും മൂലം ഏകദേശം എട്ടു ലക്ഷത്തോളം പേരുടെ ജീവന്‍ ഹനിക്കപ്പെട്ടു. 1718ല്‍ ചൈനയിലെ ടാങ് വേഗന്‍സ് ഭൂകമ്പത്തില്‍ എഴുപത്തയ്യായിരത്തോളം പേര്‍ മരണപ്പെട്ടു.
1854 ല്‍ ജപ്പാനിലെ നാന്‍കയ് ഭൂകമ്പം പതിനായിരത്തിലേറെ പേരെ മരണത്തിലേക്കു നയിച്ചു. 1908 ല്‍ ഇറ്റലിയിലെ സിസിലി ദ്വീപിലുണ്ടണ്ടണ്ടായ ഭൂകമ്പം ഒരു ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി. 1923 ല്‍ ജപ്പാനിലെ ഗ്രേറ്റ് കാന്റോ ഭൂകമ്പത്തില്‍ ഒന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. 1939 ല്‍ ചിലിയിലുണ്ടണ്ടണ്ടായ ഭൂകമ്പത്തില്‍ ഇരുപത്തെട്ടായിരം പേര്‍ മരണപ്പെട്ടു. 1976 ജൂലായ് മാസത്തില്‍ ചൈനയിലെ താങ്ഷാനിലുണ്ടണ്ടണ്ടായ ഭൂകമ്പം രണ്ടണ്ടണ്ടര ലക്ഷത്തോളം പേരുടെ ജീവനപഹരിച്ചു. 1993 സെപ്റ്റംബറില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍, ഉസ്മാനാബാദ് ജില്ലകളിലുണ്ടണ്ടണ്ടായ ഭൂകമ്പം അന്‍പത്തി രണ്ടണ്ടണ്ട് ഗ്രാമങ്ങളെ നിലം പരിശാക്കി. പതിനായിരത്തോളം പേര്‍ മരണപ്പെടുകയും മുപ്പതിനായിരത്തോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഈ ഭൂകമ്പത്തിനു മുമ്പ് ലത്തൂര്‍ ഇന്ത്യയിലെ ഭൂകമ്പ സാധ്യത കുറഞ്ഞ പ്രദേശങ്ങളിലൊന്നായിരുന്നു. 1999ല്‍ തുര്‍ക്കിയില്‍ ഉണ്ടണ്ടണ്ടായ ഭൂകമ്പത്തില്‍ പതിനേഴായിരത്തോളം പേര്‍ മരണമടഞ്ഞു. 2001 ല്‍ ഗുജറാത്തിലുണ്ടണ്ടണ്ടായ ഭൂകമ്പത്തില്‍ മരിച്ചത് ഇരുപതിനായിരത്തോളം പേരാണ്. 2005 ഒക്ടോബറില്‍ പാക്കിസ്ഥാനിലുണ്ടണ്ടണ്ടായ ഭൂകമ്പം ഒരുലക്ഷത്തോളം പേരുടെ ജീവനെടുത്തു. ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ മാത്രം എണ്‍പത്താറായിരം പേര്‍ മരണപ്പെട്ടു. 2011 മാര്‍ച്ചില്‍ ജപ്പാനിലുണ്ടണ്ടണ്ടായ തൊഹോക്കു ഭൂകമ്പത്തില്‍ പതിനാറായിരത്തോളം പേരും 2015 നവംബറില്‍ നേപ്പാളിലുണ്ടണ്ടണ്ടായ ഭൂകമ്പത്തില്‍ ഒമ്പതിനായിരത്തോളം പേരും മരണപ്പെട്ടു.
കൊടുങ്കാറ്റുകള്‍
ഒഡിഷ ചുഴലിക്കൊടുങ്കാറ്റ്
നമ്മുടെ രാജ്യം കണ്ടണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു 1999 ഒക്ടോബറില്‍ ഒഡിഷയിലുണ്ടണ്ടായത്. പതിനായിരത്തോളം പേരുടെ മരണകാരണമായ ഈ കൊടുങ്കാറ്റ് മണിക്കൂറില്‍ 260കിലോമീറ്റര്‍ വേഗത്തിലാണ് വീശിയത്. ദുരന്തത്തിനു ശേഷം 2003 സെപ്റ്റംബറില്‍ ഒഡിഷയില്‍ അതിശക്തമായ ഉല്‍ക്കവര്‍ഷമുണ്ടണ്ടായി. നൂറ്റിഇരുപത് കിലോമീറ്റര്‍ പ്രദേശത്തെ ഉല്‍ക്കാവര്‍ഷം ബാധിച്ചുവെന്നാണ് കണക്ക്.
ഓഖി ദുരന്തം
2017 നവംബര്‍ തൊട്ട് ഡിസംബര്‍ വരെ കേരളത്തില്‍ നീണ്ടണ്ടു നിന്ന ഓഖി ചുഴലിക്കാറ്റ് നൂറിലേറെ പേരുടെ മരണത്തിനിടയാക്കി.
കത്രീന
2005 ഓഗസ്റ്റ് 23 മുതല്‍ 31 വരെ അമേരിക്കയില്‍ നീണ്ടണ്ടുനിന്ന ചുഴലിക്കൊടുങ്കാറ്റായിരുന്നു കത്രീന. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഈ ചുഴലി ക്കൊടുങ്കാറ്റിനെ അമേരിക്കന്‍ ട്രാജഡി എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇവിടുത്തെ തുറമുഖ നഗരമായ ന്യൂഓര്‍ലിയന്‍സിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഒന്‍പതു ലക്ഷത്തോളം പേര്‍ ഈ പ്രദേശം വിട്ടു പോകുകയുണ്ടണ്ടായി. അതില്‍ തന്നെ രണ്ടുലക്ഷം പേര്‍ മാത്രമാണ് പിന്നീട് പ്രദേശത്തേക്കു മടങ്ങിയത്. ഈ ദുരന്തത്തിന്റെ ഭാഗമായി 1833 പേര്‍ മരിച്ചതായി കണക്കാക്കുന്നു.
അഗ്നിപര്‍വത സ്‌ഫോടനം
ലോകത്തിന്റെ പല ഭാഗങ്ങളിലും അഗ്നിപര്‍വത ദുരന്തങ്ങളുണ്ടണ്ടണ്ടാകാറുണ്ടണ്ടണ്ട്. 1792ല്‍ ജപ്പാനിലെ ഉന്‍സൈന്‍ അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ച് പതിനയ്യായിരം പേര്‍ മരിച്ചപ്പോള്‍ ഇന്തോനേഷ്യയിലെ തംബോറ അഗ്നിപര്‍വത സ്‌ഫോടനം 1815ല്‍ തൊണ്ണൂറായിരത്തിലേറെ പേരുടെ ജീവന്‍ ഹനിച്ചു. 1883 ല്‍ ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചത് മുപ്പത്താറായിരത്തിലേറെ പേരാണ്. ഹിരോഷിമയില്‍ വര്‍ഷിക്കപ്പെട്ട ആറ്റംബോംബിനേക്കാള്‍ പതിമൂവായിരം ഇരട്ടിയായിരുന്നു ഇതിന്റെ സ്‌ഫോടക ശക്തി. മനുഷ്യന്‍ കേട്ട ഭയാനക ശബ്ദങ്ങളില്‍ ഒന്നായിരുന്നു ആ സ്‌ഫോടന ശബ്ദം. ഏതാണ്ടണ്ട് അയ്യായിരം കിലോമീറ്റര്‍ ദൂരത്തേക്ക് ഈ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു. 1902 ല്‍ വെസ്റ്റ് ഇന്‍ഡീസിലുള്ള പെലെ മാര്‍ട്ടിനിക് അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മുപ്പതിനായിത്തോളം പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടന്ന പ്രദേശത്തുനിന്ന് രക്ഷപ്പെട്ടതാകട്ടെ ഒരു തടവുപുള്ളിയും പുരോഹിതനുമടക്കം മൂന്നു പേര്‍ മാത്രമായിരുന്നു. കൊളംബിയയിലെ റൂയിസ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 1985 ല്‍ 23000 പേര്‍ മരണത്തിനു കീഴടങ്ങി. 2002 ജനുവരിയില്‍ കോംഗോയുടെ കിഴക്കുള്ള നൈരാംഗോംഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരിച്ചു. അതി ശക്തമായ ലാവാപ്രവാഹമായിരുന്നു ദുരന്തകാരണമായത്.പതിനെട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് പതിനഞ്ചോളം ഗ്രാമങ്ങളിലൂടെ ലാവ ഒഴുകിപ്പരന്നു.
മണ്ണുമൂടിയ ദുരന്തം
2006 ഫെബ്രുവരിയില്‍ ഫിലിപ്പീന്‍സിലെ ലേയ്റ്റ്ദ്വീപിന്റെ തെക്കേ അറ്റത്തുള്ള ഗുയിന്‍സൗഗോണ്‍ എന്ന പ്രദേശത്ത്് ശക്തമായ മണ്ണിടിച്ചിലുണ്ടണ്ടായി. ഇതിനെത്തുടര്‍ന്ന് ആ ഗ്രാമം മുഴുവന്‍ മണ്ണു മൂടപ്പെട്ടു. ഏകദേശം മുന്നൂറ് ഹെക്റ്റര്‍ ഭൂമിയാണ് അന്നു മണ്ണിനടയിലായത്. ഔദ്യോഗിക കണക്കനുസരിച്ച് 1,126 പേര്‍ അന്ന് മരണമടഞ്ഞു. ഭൂകമ്പവും ശക്തമായ മഴയുമായിരുന്നു ഈ ദുരന്തത്തിനു കാരണമായത്.
ചെളിദുരന്തം
1985 നവംബറില്‍ കൊളംബിയയിലെ നെവാഡോ ഡെല്‍ റൂയിസ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഇതിനെ തുടര്‍ന്നുണ്ടണ്ടായ മണ്ണ്, ലാവ, മഞ്ഞുകട്ട എന്നിവ ഇരുപതിനായിരത്തിലേറെ പേരുടെ ജീവനപഹരിക്കുകയുണ്ടണ്ടായി.മഞ്ഞും ലാവയും മണ്ണും ചേര്‍ന്നുണ്ടണ്ടായ ചെളിപ്രവാഹമാണ് ദുരന്തത്തിന് കാരണമായത്. ഏകദേശം 100 കിലോമീറ്റര്‍ ദൂരത്തേക്ക് ഈ പ്രവാഹം ഒഴുകിയെത്തി.
സുനാമി
ലോകത്തുണ്ടണ്ടായ മിക്ക സുനാമികളും പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ഉണ്ടണ്ടായിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ അമ്പതിലേറെ സുനാമികള്‍ ഉണ്ടണ്ടായിട്ടുണ്ടണ്ട്. അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും സുനാമിക്കു കാരണമാകുന്നു. 1782 ല്‍ ചൈനാക്കടലില്‍ ഉണ്ടണ്ടായ സുനാമി ഏകദേശം നാല്‍പ്പതിനായിരം പേരുടെ ജീവനെടുത്തതായി കണക്കാക്കുന്നു. 1868ല്‍ ചിലിയിലുണ്ടണ്ടായ സുനാമിയാകട്ടെ ഇരുപത്തയ്യായിരം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തി. 1896 ല്‍ ജപ്പാനിലുണ്ടണ്ടായ സുനാമിയില്‍പ്പെട്ട് ഇരുപത്തേഴായിരം പേര്‍ മരണപ്പെട്ടു. രേഖപ്പടുത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സുനാമി 2004 ഡിസംബര്‍ 26 ന് ഉണ്ടണ്ടായതാണ്. പതിമൂന്നോളം രാജ്യങ്ങളില്‍ ഈ കൊലയാളിത്തിര സംഹാരനൃത്തമാടി. ഇന്തോനേഷ്യയുടെ സുമാത്രദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത്. ഒമ്പതു മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ഇരച്ചുകയറിയ തിരമാല ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, മാലിദ്വീപ്, തായ്‌ലന്‍ഡ്, ടാന്‍സാനിയ,മ്യാന്മര്‍, മലേഷ്യ എന്നിവിടങ്ങളിലായി രണ്ടണ്ട് ലക്ഷത്തിലേറെ പേരുടെ ജീവനപഹരിച്ചു. കൂടുതല്‍ തവണ സുനാമികള്‍ ഉണ്ടണ്ടായ രാജ്യമാണ് ജപ്പാന്‍. ജാപ്പനീസില്‍ നിന്നാണ് സുനാമി എന്ന വാക്കിന്റെ വരവ്.
കാട്ടുതീ
വനനശീകരണം മൂലം ലോകത്തെ കാടുകളുടെ വിസ്തൃതി കുറഞ്ഞതോടെ കാട്ടുതീയും കുറഞ്ഞിട്ടുണ്ട്. എങ്കിലും നിലവിലെ വനപ്രദേശങ്ങളില്‍ വര്‍ഷം തോറും കാട്ടുതീ പടരാറുണ്ടണ്ട്. ആളപായങ്ങള്‍ കുറവാണെങ്കിലും ഓരോ കാട്ടുതീയിലും ആയിരക്കണക്കിന് ഹെക്ടര്‍ വനങ്ങളാണ് കത്തി നശിക്കുന്നത്. 1999 ല്‍ ഉത്തര്‍പ്രദേശിലുണ്ടണ്ടായ കാട്ടുതീ മൂലം എണ്‍പതിനായിരത്തോളം ഹെക്ടര്‍ വനഭൂമി കത്തിക്കരിഞ്ഞു. 2010ല്‍ ഹിമാചലില്‍ ഉണ്ടണ്ടായ ഒരു കാട്ടുതീ മൂലം പത്തൊന്‍പതിനായിരത്തോളം ഹെക്ടര്‍ വനമാണ് കത്തി നശിച്ചത്. നമ്മുടെ സംസ്ഥാനത്ത് ആയിരക്കണക്കിന് ഹെക്ടര്‍ വനപ്രദേശം കാട്ടുതീയില്‍ കത്തി നശിക്കുന്നുണ്ടണ്ട്. 1997ല്‍ ആമസോണ്‍ കാടുകളിലുണ്ടണ്ടായ തീ ഇവിടുത്തെ ഭൂപ്രകൃതിയെ മാരകമായി ബാധിച്ചു. 2015 ല്‍ ഇന്തോനേഷ്യയിലുണ്ടണ്ടായ കാട്ടുതീ കിഴക്കനേഷ്യയിലെ ആറു രാജ്യങ്ങളിലേക്ക് പടരുകയും ഒരു ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ടണ്ട്. 2016 ല്‍ ഉത്തരാഖണ്ഡിലുണ്ടണ്ടായ കാട്ടുതീ അണയ്ക്കുന്നതില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിനെ നിയോഗിച്ചെങ്കിലും അവര്‍ ദയനീയമായ പരാജയപ്പെട്ടു. ഹിമാചലിലെ വനമേഖലയിലേക്കും കടന്ന കാട്ടുതീയെ ഒടുവില്‍ മഴയാണ് കെടുത്തിയത്. ഏഴു പേര്‍ ഈ കാട്ടുതീയില്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."