പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതില്‍ പ്രതിഷേധം
മണ്ണന്തല: ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കല്ലയം പള്ളിമുക്ക് അയ്യപ്പന്‍കുഴി തേക്കുവിള ഹരിജന്‍ കോളനി റോഡാണ് തകര്‍ന്നത്. നിരന്തരമായുള്ള പൈപ്പ് പൊട്ടലാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വര്‍ഷം തന്നെ 30ലധികം തവണ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വീണ്ടും പൊട്ടുകയാണ് പതിവ്. ഇതില്‍ വന്‍ ക്രമക്കേടുള്ളതായാണ് നാട്ടുകാരുടെ ആക്ഷേപം.
കല്ലയം, നെടുമണ്‍ വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമാണ് ഈ സ്ഥലം. അതുകൊണ്ട് തന്നെ റോഡിന്റെ അറ്റകുറ്റപ്പണി ആരു നടത്തണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. അയ്യപ്പന്‍കുഴി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അരുവിക്കര ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."