ഗോ സംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല അംഗീകരിക്കാനാവില്ല- മോഹന്‍ ഭഗവത്
ന്യൂഡല്‍ഹി: പശു ഭീകരതക്കെതിരെ ആര്‍.എസ്.എസ് മേധാവി. പശുക്കളെ സംരക്ഷിക്കുക എന്ന പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവത്.
'ഭാവിഭാരതം: സംഘത്തിന്റെ കാഴ്ചപ്പാടില്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസമാണ് ഭഗവതിന്റെ തുറന്നു പറച്ചില്‍.
' അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഗോരക്ഷകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.നിയമാനുസൃതമായ രീതിയിലാണ് പശുക്കളെ സംരക്ഷിക്കേണ്ടത്. ഗോശാലകള്‍ നടത്തുന്ന ഒരുപാട് മുസ്‌ലിം സഹോദരങ്ങളുണ്ട്. എന്തിനാണ് അവരെയെല്ലാം കുറ്റക്കാരായി കാണുന്നത്'- ഭഗവത് ചോദിച്ചു.
സ്വവര്‍ഗ രതിയെ കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. സ്വവര്‍ഗ രതി അംഗീകരിക്കുന്ന സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ ഒറ്റപ്പെടുത്തേണ്ടവരോ മാറ്റി നിര്‍ത്തപ്പെടേണ്ടവരോ അല്ലെന്നും ആര്‍.എസ്.എസ് മേധാവി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ഭഗവത് കൂട്ടിച്ചേര്‍ത്തു. ചിലര്‍ക്ക് ഇതു പറയാന്‍ മടിയാണ്.എന്നാല്‍ തങ്ങള്‍ക്ക് ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."