HOME
DETAILS

ഏലക്ക വില കിലോ 5000; നാണയക്കിലുക്കമായി 'സുഗന്ധറാണി'

  
backup
June 20 2019 | 19:06 PM

%e0%b4%8f%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-5000-%e0%b4%a8%e0%b4%be%e0%b4%a3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2


തൊടുപുഴ: സുഗന്ധവ്യഞ്ജന വിപണിയില്‍ സുഗന്ധറാണിയായ ഏലക്ക വില അയ്യായിരത്തില്‍. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്‌പൈസസ് ബോര്‍ഡ് ലേലത്തില്‍ രേഖപ്പെടുത്തിയത്. അംഗീകൃത ലേല ഏജന്‍സിയായ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി സംഘടിപ്പിച്ച ലേലത്തിലാണ് ഏലക്കായ്ക്ക് സ്വപ്ന വില ലഭിച്ചത്. പതിനാലായിരത്തോളം കിലോ ഏലക്കായാണ് വില്‍പനക്കായി വിപണിയില്‍ എത്തിയത്. ഇത് പൂര്‍ണമായി വിറ്റുപോയി. നാണ്യവിള ഉല്‍പ്പാദന രംഗത്തിനു മികച്ച പ്രതീക്ഷ നല്‍കിയാണ് ഏലക്ക വില കടിഞ്ഞാണില്ലാതെ കുതിച്ചു കയറുന്നത്. ഒരാഴ്ചയായി ദിവസവും ഇന്ത്യന്‍ ഏലത്തിന്റെ വില റെക്കോഡ് തിരുത്തി മുന്നേറുകയാണ്. കഴിഞ്ഞ 15ന് നടന്ന ലേലത്തില്‍ കിലോഗ്രാമിന് 4503 രൂപ വരെ ലഭിച്ചിരുന്നു.


ഉല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞതും ഗ്വാട്ടിമാലപോലുള്ള ഏലം ഉല്‍പ്പാദക രാജ്യങ്ങളില്‍ കൃഷി വ്യാപകമായി നശിച്ചതുമാണ് ഏലക്ക വില കുതിച്ചുയരാന്‍ കാരണം. കേരളത്തില്‍ പ്രളയകാലത്തുണ്ടായ നാശത്തിന് പിന്നാലെ മാസങ്ങള്‍ നീണ്ടുനിന്ന വരള്‍ച്ച മൂലം ഉല്‍പ്പാദനം ഇടിഞ്ഞതും വില കുതിച്ചുയരാന്‍ മറ്റൊരു കാരണമാണ്. ഇടുക്കി, വയനാട് ജില്ലകളിലായി 1500 ഹെക്ടറോളം ഏലം കൃഷിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.
ജൂണ്‍ പകുതി പിന്നിട്ടിട്ടും കാലവര്‍ഷം ശക്തമാകാത്തതില്‍ അടുത്ത സീസണിലും ഉല്‍പ്പാദനം കുറയും. ഇനി മഴ ലഭിച്ചാല്‍കൂടി പുതിയ ഉല്‍പ്പന്നം കാര്യമായി വിപണിയിലെത്താന്‍ മാസങ്ങള്‍ കഴിയും. ഈ തിരിച്ചറിവാണ് കയറ്റുമതിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഉയര്‍ന്ന വിലയിലും ഗുണമേന്മ കൂടിയ ഇന്ത്യന്‍ ഏലം വാങ്ങാന്‍ നിര്‍ബന്ധിതമാക്കുന്നത്. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ വര്‍ധിച്ച വിലയുടെ യാതൊരു ഗുണവും ലഭിക്കുന്നില്ല.


ഒരുകാലത്ത് ഏറ്റവും ലാഭകരമായ കൃഷിയായിരുന്നു ഏലം. മറ്റു വിളകള്‍ പറിച്ചുമാറ്റി കര്‍ഷകര്‍ ഏലം കൃഷി ചെയ്തിരുന്നു. എന്നാല്‍ ആസിയാന്‍ കരാറിന്റെ ഭാഗമായി ചുങ്കം നീക്കിയതോടെ ഏലത്തിന്റെ ശനിദിശ തുടങ്ങി. വിദേശ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ ഏലക്ക ഇറക്കുമതി ചെയ്തതോടെ രാജ്യത്തെ ഏലം കര്‍ഷകര്‍ക്ക് വില കിട്ടാതായി. ആഗോള മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയും ഉല്‍പ്പാദനച്ചെലവും കാരണം രാജ്യത്താകമാനം ഏലം കൃഷി തകര്‍ച്ചയിലാണ്. ഇന്ത്യന്‍ ഏലം ഉല്‍പ്പാദനത്തിന്റെ 75 ശതമാനവും നിര്‍വഹിക്കുന്നത് കേരളമാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 80 ശതമാനവും ഇടുക്കിയിലാണ്. സ്‌പൈസസ് ബോര്‍ഡ് കണക്കുപ്രകാരം ഇടുക്കിയില്‍ 31164 ഹെക്ടറില്‍ ഏലംകൃഷി ചെയ്യുന്നുണ്ട്. വയനാട്ടില്‍ 4120 ഹെക്ടര്‍, പാലക്കാട്ട് 2754 ഹെക്ടര്‍, കോഴിക്കോട് 220 ഹെക്ടര്‍, മലപ്പുറത്ത് 70 ഹെക്ടര്‍, കോട്ടയത്ത് 86 ഹെക്ടര്‍ എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഏലം കൃഷിയുടെ കണക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  16 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  16 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago