HOME
DETAILS
MAL
ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി
backup
September 20 2018 | 05:09 AM
തൊടുപുഴ: ദക്ഷിണ കേരളാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖലാ കമ്മിറ്റി മദ്രസാ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി. മേഖലാ ഖജാഞ്ചി എല്‍ ഐ എം അഷ്‌റഫ് മൗലവിയുടെ നേതൃത്വത്തില്‍ ആര്‍ഡിഒ എന്‍. പി വിനോദിനാണ് കലക്ടറേറ്റില്‍ വച്ച് തുക കൈമാറിയത്.
ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് സംഘം സാമ്പത്തിക സഹായം നല്‍കി. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ എല്‍ അബ്ദുന്നാസിര്‍ മൗലവി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി എം ഐ എം ഇല്യാസ് മൗലവി , പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ മുജീബ് റഹ്്മാന്‍ നജ്മി, കമ്മിറ്റിയംഗങ്ങളായ ഷാഹുല്‍ ഹമീദ് മൗലവി, ഷഫീഖ് മൗലവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."