റബ്ബര്‍ ബോര്‍ഡില്‍ സൗജന്യ നിരക്കില്‍ കുടിവെള്ളം പരിശോധിക്കാം
കോട്ടയം : പ്രളയബാധിതപ്രദേശങ്ങളിലെ കുടിവെള്ളം സൗജന്യനിരക്കില്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം റബ്ബര്‍ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
നൂറു രൂപ മാത്രമാണ് പരിശോധനാഫീസ് (നികുതി ഉള്‍പ്പടെ). സാധാരണഫീസ് 637 രൂപയാണ്. കുടിവെള്ളവുമായി ബന്ധപ്പെട്ട മറ്റു പരിശോധനകള്‍ക്ക് 25 ശതമാനം കിഴിവും ഉണ്ടായിരിക്കും.പ്രളയബാധിതപ്രദേശങ്ങളിലെ ഭൂരിഭാഗം ജലാശയങ്ങളും മലിനമായിട്ടുണ്ട്.
അതിനാല്‍ കുടിവെള്ളം അണുവിമുക്തമാണോ എന്ന്്് പരിശോധിക്കേണ്ടത് സാംക്രമികരോഗങ്ങള്‍ തടയുന്നതിന് ആവശ്യമാണ്. പരിശോധനയ്ക്കായി വെള്ളം (250 മില്ലി ലിറ്ററില്‍ കുറയാതെ) സ്റ്റെറിലൈസുചെയ്ത കുപ്പികളില്‍ ബോര്‍ഡിന്റെ പുതുപ്പള്ളിയിലുള്ള കേന്ദ്ര പരിശോധനശാലയില്‍ എത്തിക്കേണ്ടതാണ്.
അതത് പ്രദേശത്തെ പഞ്ചായത്ത് മെമ്പറില്‍നിന്നോ കൗണ്‍സിലറില്‍ നിന്നോ എം.എല്‍.എയില്‍ നിന്നോ ഓഗസ്റ്റ് മാസത്തിലെ പ്രളയബാധിതപ്രദേശത്ത് വസിക്കുന്നവരാണ് എന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷകര്‍ ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ : 0481 2354629.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."